District News
മീനടം: മലങ്കര കാത്തലിക് അസോസിയേഷന് (എംസിഎ) തിരുവല്ല അതിഭദ്രാസന സമിതിയുടെ ആഭിമുഖ്യത്തില് ഉപവി നീതി വര്ഷ ഉദ്ഘാടനവും ബെനഡിക്ട് മാര് ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ ഓര്മയാചരണവും മുണ്ടിയാക്കല് സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയില് സംഘടിപ്പിച്ചു.
ഉപവി നീതി വര്ഷത്തിന്റെ ലോഗോയും പ്രകാശനം ചെയ്തു. അതിഭദ്രാസന പ്രസിഡന്റ് ബിജു പാലത്തിങ്കല് അധ്യക്ഷത വഹിച്ചു. തിരുവല്ല അതിഭദ്രാസന വികാരി ജനറല് ഫാ. ഡോ. ഐസക്ക് പറപ്പള്ളില് ഉദ്ഘാടനം ചെയ്തു. അതിഭദ്രാസന ജനറല് സെക്രട്ടറി ജസ്റ്റിന് ജോണ്, കോട്ടയം മേഖല വികാരി ഫാ.ഡോ. പ്രദീപ് വാഴത്തറമലയില്.
സഭാതല വൈസ്പ്രസിഡന്റ് ഷിബു മാത്യു ചുങ്കത്തില്, ഇടവക വികാരി ഫാ. ഫിലിപ്പ് മഞ്ചാടിയില്, ഉപവി നീതി വര്ഷ കോട്ടയം മേഖലാ ഡയറക്ടര് ഫാ. ഏബ്രഹാം വലിയകുളം, സിസ്റ്റര് ആനി തെരേസ്, അതിഭദ്രാസന ഭാരവാഹികളായ ഷാജി ചാണ്ടി, ജോജി വിഴലില്, സജി ജോണ്, എലിസബത്ത് ടോണി, പുഷ്പ നൈനാന്, മേഖലാ ഭാരവാഹികളായ ഏബ്രഹാം കെ. തോമസ്, റോയ് ടി. അലക്സ്, റീബ ഷിജു, ഷിജു വര്ഗീസ്, ജെസ്വിന് ജേക്കബ് എന്നിവര് പ്രസംഗിച്ചു.
Kerala
ആലപ്പുഴ: പൂച്ചാക്കൽ മാക്കേക്കടവ് - നേരേകടവ് പാലത്തിൽ ഭാരപരിശോധന പൂർത്തിയായി. നിർമാണം പൂർത്തിയായതിനു ശേഷമുള്ള പൊതുമരാമത്ത് വകുപ്പിന്റെ നടപടിക്രമങ്ങളുടെ ഭാഗമായാണ് പരിശോധന നടത്തിയത്.
39 ടൺ വരുന്ന നാല് ലോറികൾ വിവിധ സമയങ്ങളിലും സ്ഥലങ്ങളിലുമായി 24 മണിക്കൂർ പാലത്തിൽ നിർത്തിയിട്ട ശേഷം താഴെ 12 ഗേജ് സെറ്റ് സ്ഥാപിച്ച് വ്യതിചലനം, ആയാസം ഉൾപ്പെടെ നിരീക്ഷിച്ചാണ് നടപടികൾ പൂർത്തിയായത്. പാലത്തിൽ സുരക്ഷാരേഖകൾ വരയ്ക്കൽ, സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കൽ തുടങ്ങിയ ജോലികളും പുരോഗമിക്കുകയാണ്. ബുധനാഴ്ചയോടെ പൊതുമരാമത്ത് വകുപ്പിന്റെ ജോലികൾ അവസാനിപ്പിക്കും.
അതിനിടെ വഴി വിളക്കുകൾക്ക് വൈദ്യുതി കണക്ഷൻ നൽകൽ ജോലികളും നടക്കും. ശേഷം പന്തൽ ഇടൽ ഉൾപ്പെടെ നടപടികൾ തുടങ്ങും. പാലത്തോട് ചേർന്നാണ് സമ്മേളന വേദി. 2500 പേരെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ സന്ദർശനവും ഡോഗ് - ബോംബ് സ്ക്വാഡുകളുടെയും പരിശോധനയും അടുത്താഴ്ച്ചയുണ്ടാകും.
18ന് രാവിലെ ഒമ്പതിന് മുഖ്യമന്ത്രി വി.ഡി സതീശൻ പാലം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ പി.കെ. ബഷീർ, രമേശ് ചെന്നിത്തല, എം.ലിജു, മോൻസ് ജോസഫ് തുടങ്ങിയവർ എത്തുമെന്നാണ് വിവരം. ഉദ്ഘാടനത്തോട് അനുബന്ധിച്ച് മാക്കേക്കവല മാക്കേക്കടവ് റോഡരികിൽ അലങ്കാര ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്.
District News
കുന്നന്താനം: എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി ആരംഭിച്ച നാഷണൽ സർവീസ് സ്കീം യൂണിറ്റ് ഉദ്ഘാടനം വർഗീസ് മാമ്മൻ എംഎൽഎ നിർവഹിച്ചു.
കുന്നന്താനം ഗ്രാമപഞ്ചായത്ത് മെംബർ ജി. ശശികുമാർ , തിരുവല്ല എൻഎസ്എസ് ക്ലസ്റ്റർ കൺവീനർ ആർ.വി. യദുകൃഷ്ണൻ, പിടിഎ പ്രസിഡന്റ് പി.ജെ. ജോൺ, പ്രിൻസിപ്പാൾ അഞ്ജലി വി. നാരായണൻ , ഹെഡ്മിസ്ട്രസ് എസ്. രമാദേവി, സിനിയർ അസിസ്റ്റന്റ് ഡോ. വി.ഇന്ദു എന്നിവർ പ്രസംഗിച്ചു.
District News
കട്ടപ്പന: നിര്മലാസിറ്റി 220 കെവി സബ്സ്റ്റേഷന് നിര്മാണോദ്ഘാടനം അഡ്വ. ഡീന് കുര്യാക്കോസ് എംപി നിര്വഹിച്ചു. മേഖലയിലെ വോള്ട്ടേജ് ക്ഷാമവും വൈദ്യുത തടസങ്ങളും ഒഴിവാക്കുക, പ്രസരണ മേഖല ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ രാമക്കല്മേട് ഗ്രീന് എനര്ജി കോറിഡോര് പദ്ധതിയില് ഉള്പ്പെടുത്തിയാണ് സബ് സ്റ്റേഷന് നിര്മിക്കുന്നത്. ജില്ലയില് വൈദ്യുതി വിതരണം നടത്തുന്നത് പ്രധാനമായും കട്ടപ്പന, നെടുങ്കണ്ടം, വാഴത്തോപ്പ് എന്നീ 66 കെ വി സബ്സ്റ്റേഷനുകളിലൂടെയാണ്. ഇവിടേക്കു വൈദ്യുതി എത്തിക്കുന്നത് 1980ല് സ്ഥാപിച്ച 66 കെവി സിംഗിള് സര്ക്യൂട്ട് ലൈനിലൂടെയാണ്. പരമാവധി ശേഷിയില് പ്രവര്ത്തിക്കുന്ന ഈ ലൈന് വഴിയാണ് മെഡിക്കല് കോളജ്, ജില്ലാ ആസ്ഥാനം തുടങ്ങിയ പ്രധാന സ്ഥലങ്ങളിലേക്ക് വൈദ്യുതി എത്തിക്കുന്നത്.
നിര്മലാസിറ്റിയില് 220 കെവി ജിഐഎസ് സബ്സ്റ്റേഷനും അനുബന്ധ ലൈനുകളും നിര്മിച്ച് വാഴത്തോപ്പ്, നെടുങ്കണ്ടം, കട്ടപ്പന തുടങ്ങിയ സബ്സ്റ്റേഷനുകളിലേക്ക് 110 കെവി ശേഷിയില് വൈദ്യുതി എത്തിക്കുന്നതിനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
കര്ഷകര്ക്കുണ്ടായ നഷ്ടങ്ങൾക്ക് പരിഹാരം നല്കും. ചടങ്ങിൽ റോയി കെ. പൗലോസ് എംഎല്എ അധ്യക്ഷത വഹിച്ചു.
Kerala
തിരുവനന്തപുരം: വനംവകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ സംസ്ഥാനതല വന്യജീവി വാരാഘോഷത്തിന്റെ ഉദ്ഘാടനം അഞ്ചിന് രാവിലെ 10.30ന് വനം മന്ത്രി ഷിബു ബേബി ജോൺ കുമളി ആനവച്ചാൽ പാർക്കിംഗ് ഗ്രൗണ്ടിൽ നിർവഹിക്കും.
അഡ്വ. സിറിയക് തോമസ് എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡീൻ കുര്യാക്കോസ് എംപി മുഖ്യാതിഥിയായിരിക്കും.
എംഎൽഎമാരായ പഴകുളം മധു എം.ജെ. സെബാസ്റ്റ്യൻ, കെ.യു. ജെനീഷ് കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫൻ തുടങ്ങിയവർ പങ്കെടുക്കും. എട്ടു വരെയാണ് വന്യജീവി വാരാഘോഷം സംഘടിപ്പിക്കുന്നത്.
District News
കൊല്ലം: ലോക ഹൃദയദിനത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും (ആരോഗ്യകേരളം) ആഭിമുഖ്യത്തില് ജില്ലാതല ഉദ്ഘാടനവും സിപിആര് പരിശീലനവും കളക്ട്രേറ്റ് കോണ്ഫറന്സ് ഹാളില് നടന്നു. ജില്ലാ മെഡിക്കല് ഓഫിസും ആരോഗ്യകേരളവും സംയുക്തമായി സംഘടിപ്പിച്ച പരിപാടി കളക്ടർ ആനി ജൂല തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല് ഓഫിസര് ഡോ.എ.എല്. ഷീജ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡിഎംഒ ഡോ. ബിജു നെല്സണ് പദ്ധതി വിശദീകരണം നടത്തി.
ഹൃദയസ്തംഭനം ഉണ്ടാകുമ്പോള് അടിയന്തര ഘട്ടത്തില് ജീവന് രക്ഷിക്കാന് സഹായിക്കുന്ന സിപിആര് പോലുള്ള പ്രാഥമിക ജീവന്രക്ഷാ മാര്ഗങ്ങളെക്കുറിച്ച് പൊതുജനങ്ങള്ക്ക് അവബോധം നല്കാനായാണ് പരിപാടി സംഘടിപ്പിച്ചത്. എല്ലാ ആരോഗ്യസ്ഥാപനങ്ങളുടെയും നേതൃത്വത്തില് ആരോഗ്യ പ്രവര്ത്തകര്ക്കും വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ അധ്യാപകര്, എന്എസ്എസ്, എന് സി സി, സ്റ്റുഡന്റ് പൊലിസ് കേഡറ്റ്സ്, സ്കൗട്ട് ആന്ഡ് ഗൈഡ്സ്, റെഡ്ക്രോസ് തുടങ്ങിയ സന്നദ്ധപ്രവര്ത്തകര്ക്കും പ്രഥമ ശുശ്രൂഷ, സിപിആര് പരിശീലനങ്ങള് നല്കുമെന്ന് ഡി എംഒ അറിയിച്ചു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര് ഡോ. അഗസ്റ്റസ് മോറിസ് എ മുഖ്യപ്രഭാഷണം നടത്തി.
ഉദ്ഘാടന ചടങ്ങിനെ തുടര്ന്ന് കൊല്ലം ജില്ലാ ആശുപത്രിയിലെ കാര്ഡിയോളജിസ്റ്റ് ഡോ. കെ.ജി. പ്രവീണയുടെ നേതൃത്വത്തില് ബോധവത്കരണ സെമിനാറും സിപിആര് പരിശീലനവും നടന്നു. അധ്യാപകര്, അത്ലറ്റുകള്, നഴ്സിംഗ് വിദ്യാര്ഥികള് തുടങ്ങിയവര് പങ്കെടുത്തു.
District News
പെരിന്തൽമണ്ണ: കിംസ് ഹെൽത്ത് അൽശിഫയിൽ സിഎസ്ആർ ചാരിറ്റി പ്രവർത്തനങ്ങളുടെ വിതരണോദ്ഘാടനം നടത്തി. 37 വർഷമായി ആരോഗ്യപരിചരണത്തോടൊപ്പം സമൂഹത്തിലെ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ദുരിതമനുഭവിക്കുന്നവർക്കും കൈത്താങ്ങാകുന്ന നിരവധി സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളാണ് കിംസ് ഹെൽത്ത് അൽശിഫ നടപ്പാക്കി വരുന്നത്. കരുതലിലൂന്നിയ ആതുരസേവനം "സ്പർശം’ പദ്ധതി ഇതിനോടകം നിരവധി നിരാലംബരായ മനുഷ്യരുടെ കണ്ണീരൊപ്പുന്നതിന് സാധിച്ചു.
കേരളത്തിലെ ചുരുങ്ങിയ ചെലവിലുള്ള ചികിത്സാ പദ്ധതിയായ "സഹൃദയ’, സൗജന്യ വൃക്കമാറ്റിവയ്ക്കൽ പദ്ധതി "പുനർജനി’, കാൻസർ രോഗികൾക്കുള്ള "കൈത്താങ്ങ്, വൃക്ക രോഗികൾക്കുള്ള "ശിഫ’ ഡയാലിസിസ്, ജൻമനാലോ അപകടങ്ങളിലോ കാൽ നഷ്ടപ്പെട്ടവർക്കുള്ള "ആശ്രയ’ എന്നീ പദ്ധതികൾ വിജയകരമായി നടപ്പാക്കിവരുന്നു.
വയനാട് ചൂരൽമല ഉരുൾപൊട്ടലിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് ധനസഹായം, നിർധനരായ കുടുംബങ്ങൾക്ക് വീടുകൾ നിർമിക്കുന്നതിനുള്ള ധനസഹായം, ഉപജീവനമാർഗത്തിനായി ഓട്ടോറിക്ഷ വിതരണം, പെരിന്തൽമണ്ണയിലെ സർക്കാർ സ്കൂളുകൾക്ക് ഫർണിച്ചർ വിതരണം, ആദിവാസി ഉൗരുകളിൽ സന്പൂർണ "ആരോഗ്യ’, തുടങ്ങിയ പദ്ധതികളാണ് ഈ വർഷത്തെ സിഎസ്ആർ പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയത്.
പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി എ.പി. അനിൽകുമാർ നിർവഹിച്ചു. കിംസ് ഹെൽത്ത് അൽശിഫ വൈസ് ചെയർമാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. പി. ഉണ്ണീൻ അധ്യക്ഷനായിരുന്നു.
പെരിന്തൽമണ്ണ നഗരസഭാ ചെയർപേഴ്സണ് പച്ചീരി സുരയ്യ ഫാറൂഖ്, വൈസ് ചെയർമാൻ ഫസൽ മുഹമ്മദ്, വാർഡ് മെംബർ ഹുസൈനെ നാസർ, കെപിസിസി ജനറൽ സെക്രട്ടറി ബാബുരാജ്, ബിജെപി സംസ്ഥാന കൗണ്സിൽ അംഗം ശിവദാസൻ, ഡയറക്ടർമാരായ ഡോ. അഹമ്മദ് അമീൻ, മുഹമ്മദ് ഫൈസൽ, സാമൂഹിക പ്രവർത്തകൻ മാനുപ്പ കുറ്റീരി, മെഡിക്കൽ സൂപ്രണ്ട് മുഹമ്മദ് യഹിയ തുടങ്ങിയവർ പ്രസംഗിച്ചു. കിംസ് ഹെൽത്ത് അൽശിഫ സിഇഒ കെ.സി. പ്രിയൻ സ്വാഗതവും ക്ലിനിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. ഷാഹുൽ ഹമീദ് നന്ദിയും പറഞ്ഞു.
Kerala
തിരുവനന്തപുരം: ഡിജിറ്റൽ സുരക്ഷാ ബോധവത്കരണത്തിന് ഐടി വകുപ്പ്, കേരള സ്റ്റേറ്റ് ഐടി മിഷൻ മുഖേന നടപ്പാക്കുന്ന സേഫ്ടെക് സൈബർ ജാഗ്രതാ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഏഴിന് തിരുവനന്തപുരം ഹിൽട്ടൺ ഗാർഡൻ ഇന്നിൽ നടക്കും.
വ്യവസായ, ഇലക്ട്രോണിക്സ്, ഐടി ആൻഡ് എഐ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി രാവിലെ 9.30ന് ഉദ്ഘാടനം നിർവഹിക്കും. മന്ത്രിമാരായ എൻ. ഷംസുദ്ദീൻ, റോജി എം. ജോൺ, കെ.എം. ഷാജി, ബിന്ദു കൃഷ്ണ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
സാമ്പത്തിക തട്ടിപ്പ്, ഫിഷിംഗ്, വ്യക്തിത്വ മോഷണം, വ്യാജവിവര പ്രചാരണം, സൈബർ ബുള്ളിയിംഗ് തുടങ്ങിയ ഓൺലൈൻ ഭീഷണികളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം.
District News
ആലപ്പുഴ: അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി ആലപ്പുഴ റെയില്വേ സ്റ്റേഷനിലെ പുനര്നിര്മാണ പ്രവര്ത്തനങ്ങള് പൂർത്തിയായതായി റെയില്വേ ഡിവിഷണല് മാനേജര് ദിവ്യകാന്ത് ചന്ദ്രകാർ കെ.സി. വേണുഗോപാല് എംപിയെ അറിയിച്ചു. പൊതുജനങ്ങൾക്ക് ഈ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ നടപടിയെടുക്കണമെന്ന് കെ.സി.വേണുഗോപാല് എംപി റെയില്വേ അധികൃതരോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ രണ്ട് വര്ഷമായി നടന്നുവരുന്ന നിര്മാണ പ്രവര്ത്തനങ്ങളാണ് പൂർത്തിയായത്. സ്റ്റേഷന് നവീകരണം, പാര്ക്കിംഗ് ഏരിയ, പുതിയ പ്രവേശന കവാടം, എസി വിശ്രമകേന്ദ്രം, പുതിയ ബുക്കിംഗ് ഓഫീസ്, സര്കുലേറ്റിംഗ് ഏരിയയുടെ വിപുലീകരണം, വിഐപി ലോഞ്ച് തുടങ്ങിയ സൗകര്യങ്ങളുടെ നിര്മാണമാണ് പൂര്ത്തിയായത്.
പ്ലാറ്റ് ഫോമുകളുടെ ഉപരിതലം മെച്ചപ്പെടുത്തൽ, ആറുമീറ്റര് വീതിയിലുള്ള ഫുട് ഓവർ ബ്രിഡ്ജ്, സ്റ്റേഷന് അപ്രോച്ച് റോഡിന്റെ പുനര്നിര്മാണം, ഭിന്നശേഷിക്കാര്ക്കുള്ള സൗകര്യങ്ങള് എന്നിവയും പൂര്ത്തിയാക്കി യാത്രക്കാര്ക്കായി തുറന്നുകൊടുത്തിട്ടുണ്ട്. വാട്ടര് കൂളറുകൾ, മൊബൈല് ചാര്ജിംഗ് പോയിന്റുകള്, ലൈറ്റിംഗ് സംവിധാനങ്ങൾ, ഹൈമാസ്റ്റ് ലൈറ്റുകള്, ഫാനുകൾ, ജനറേറ്റര് തുടങ്ങിയ വൈദ്യുതീകരണ ജോലികളും പൂര്ത്തിയായി.
ട്രെയിനുകളുടെ വിവരങ്ങള് ലഭ്യമാക്കുന്നതിനുള്ള ഡിസ്പ്ലേ ബോര്ഡുകൾ, പാസഞ്ചര് അനൗണ്സ്മെന്റ് സിസ്റ്റം, പൊതുജനങ്ങള്ക്കുള്ള അറിയിപ്പുകള് പ്രദര്ശിപ്പിക്കുന്ന ഡിസ്പ്ലേ ബോര്ഡുകൾ, എല്ഇഡി ടിവികള് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. നിര്മാണ പ്രവര്ത്തനങ്ങളുടെ തുടര്ച്ചയായി പാഴ്സല് ഓഫീസിന്റെ നിര്മാണവും ഉടൻ ആരംഭിക്കും. ഇതിന്റെ പ്രാരംഭ നടപടികള് പുരോഗമിക്കുകയാണ്. നേരത്തേ അനുവദിച്ച രണ്ട് ലിഫ്റ്റുകളും നാല് എസ്കലേറ്ററുകളും സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയാറാക്കുന്ന നടപടികളും പുരോഗമിക്കുന്നതായി റെയില്വേ വ്യക്തമാക്കി. അടുത്ത വര്ഷം സെപ്റ്റംബറോടെ ലിഫ്റ്റുകളും എസ്കലേറ്ററുകളും സ്ഥാപിക്കുന്ന പ്രവൃത്തി പൂര്ത്തിയാക്കാനാകും. ഇതിനൊപ്പം നിർമാണം തുടങ്ങിയ കായംകുളം റെയില്വേ സ്റ്റേഷനിൽ നടന്നുവരുന്ന നിര്മാണ പ്രവർത്തനങ്ങള് 90 ശതമാനം പൂര്ത്തിയായി.
പാര്ക്കിംഗ് ഏരിയ, കാത്തിരപ്പ് മുറികള്, പ്രവേശന കവാടം, ആര്ച്ച്, പോര്ട്ടിക്കോ, ബുക്കിംഗ് ഓഫീസ്, സര്കുലേറ്റിംഗ് ഏരിയ, പ്ലാറ്റ്ഫോം നവീകരണം, വാട്ടര് കൂളറുകൾ, മൊബൈല് ചാര്ജിംഗ് പോയിന്റുകള്, ട്രെയിന് യാത്രാ വിവരങ്ങള് പ്രദര്ശിപ്പിക്കുന്ന ഡിസ്പ്ലേ ബോര്ഡുകൾ, എല്ഇഡി ടിവികള്, പൊതുജനങ്ങള്ക്കുള്ള അറിയിപ്പ് സംവിധാനങ്ങള് തുടങ്ങിയവയുടെ നിര്മാണവും സജ്ജീകരണവും പൂര്ത്തിയായി. ശേഷിക്കുന്ന പ്രവര്ത്തനങ്ങളില് എക്സിക്യൂട്ടീവ് ലോഞ്ച്, നടപ്പാത, സ്റ്റേഷന് അപ്രോച്ച് റോഡ്, ഭിന്നശേഷിക്കാര്ക്കുള്ള സൗകര്യങ്ങൾ, മുന്നറിയിപ്പ് ബോര്ഡുകള് എന്നിവയുടെ നിര്മാണം പുരോഗമിക്കുകയാണ്. കോച്ച് ഇന്ഡിക്കേഷന് ഡിസ്പ്ലേ ബോര്ഡുകളുടെ 95 ശതമാനം സ്ഥാപിക്കല് പൂര്ത്തിയായിട്ടുണ്ട്. ശേഷിക്കുന്നവ സ്ഥാപിക്കുന്ന നടപടികള് പുരോഗമിക്കുകയാണെന്നും നവംബര് 30നകം അവ പൂര്ത്തിയാക്കുമെന്നും റെയില്വേ അറിയിച്ചു.
കായംകുളം റെയില്വേ സ്റ്റേഷനിലെ ഒന്നും രണ്ടും മൂന്നും പ്ലാറ്റഫോമുകളില് ലിഫ്റ്റുകളും നാല് എസ്കലേറ്ററുകളും സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് ഉടന് തയാറാക്കി നല്കും. അടുത്ത വര്ഷം സെപ്റ്റംബറോടെ ഇവ സ്ഥാപിക്കുന്നതിനുള്ള പ്രവര്ത്തനങ്ങൾ പൂർത്തിയാക്കും. റെയില്വെ സ്റ്റേഷനിലെ നവീകരണവുമായി ബന്ധപ്പെട്ട നിര്മാണ ജോലികള് നീണ്ടുപോകുന്നതില് കെസി വേണുഗോപാല് എംപി റെയില് അധികൃതരെ അതൃപ്തി അറിയിച്ചിരുന്നു. ഇതിനെത്തുടര്ന്ന് ഡി.ആർ.എം നേരിട്ടെത്തി നിര്മ്മാണ പ്രവര്ത്തന പുരോഗതി വിലയിരുത്തിയിരുന്നു. വേഗത്തില് ഇവയുടെ ജോലികള് പൂര്ത്തിയാക്കുന്നതിനായി ഒരു നിരീക്ഷണ സംവിധാനവും ഏര്പ്പെടുത്തിയിരുന്നു.
District News
കല്പ്പറ്റ: തീരദേശങ്ങളിലും പട്ടികവര്ഗ, തോട്ടം മേഖലകളിലും പൊതുവിദ്യാലയങ്ങളില് പഠിക്കുന്ന കുട്ടികളുടെ ഉന്നമനത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന സ്പെഷ്യല് എൻറിച്ച്മെന്റ് പ്രോഗ്രാമിന്റെ (എസ്ഇപി) 2026-27 അധ്യയനവര്ഷത്തെ സംസ്ഥാനതല ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 12.15ന് മേപ്പാടി ഗവ.ഹയര് സെക്കന്ഡറി സ്കൂളില് വിദ്യാഭ്യാസ മന്ത്രി എന്. ഷംസുദ്ദീന് നിര്വഹിക്കുംമെന്ന് മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, വിദ്യാഭ്യാസ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്പേഴ്സണ് സുനീറ മുഹമ്മദ് റാഫി, എസ്ഇപി ജില്ലാ പ്രോഗ്രാം കോ-ഓര്ഡിനേറ്റര് ടി. മനോജ്കുമാര്, സംഘാടക സമിതി ഭാരവാഹികളായ മനോജ് ആവണി, കെ.ടി. ജഗദീഷ്, കെ.സി. സലാം എന്നിവര് വാര്ത്താസമ്മേളനത്തില് പറഞ്ഞു.
കൃഷി മന്ത്രി ടി. സിദ്ദിഖ് അധ്യക്ഷത വഹിക്കും. പ്രിയങ്ക ഗാന്ധി എംപി, എംഎല്എമാരായ ഐ.സി. ബാലകൃഷ്ണന്, ഉഷ വിജയന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്, ജില്ലാ കളക്ടര് വി. ചെല്സസിനി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ എന്നിവര് വിശിഷ്ടാതിഥികളാകും. പ്രോഗ്രാമില് ജില്ലയ്ക്ക് അനുവദിച്ച തുകയുടെ കൈമാറ്റ ഉത്തരവ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര് വി.എ. ശശീന്ദ്രവ്യാസും അക്കാദമിക് മൊഡ്യൂള് ഡയറ്റ് പ്രിന്സിപ്പല് കെ.എം. സെബാസ്റ്റ്യനും വിദ്യാഭ്യാസ മന്ത്രിയില്നിന്ന് ഏറ്റുവാങ്ങും. ജില്ലയില് പ്രോഗ്രാം നടപ്പാക്കുന്ന 124 വിദ്യാലയങ്ങളിലെ പ്രതിനിധികളടക്കം ചടങ്ങില് പങ്കെടുക്കും. പൊതുവിദ്യാഭ്യാസ അഡീഷണല് ഡയറക്ടര് സി.എ. സന്തോഷ് സ്വാഗതം പറയും.
District News
പേരാമ്പ്ര: പട്ടികവര്ഗ വികസന വകുപ്പിന് കീഴില് പേരാമ്പ്രയില് സജ്ജമാക്കിയ സ്മാര്ട്ട് ട്രൈബല് എക്സ്റ്റന്ഷന് ഓഫിസ് ഫാത്തിമ തഹ്ലിയ എംഎല്എ ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി അധ്യക്ഷയായി. വടകര സബ് കളക്ടര് പി.പി. അര്ച്ചന മുഖ്യാതിഥിയായി.
പട്ടികവര്ഗ വിഭാഗക്കാര്ക്ക് സര്ക്കാര് ഓണ്ലൈന് സേവനങ്ങള് സൗജന്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സര്ക്കാരിന്റെ നൂറുദിന കര്മ പരിപാടിയില് ഉള്പ്പെടുത്തിയാണ് പദ്ധതി പൂര്ത്തിയാക്കിയത്. പട്ടികവര്ഗ വികസന വകുപ്പ് അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് ഓഫിസ് നിര്മിച്ചത്. പട്ടികവര്ഗ വകുപ്പായി ബന്ധപ്പെട്ട ഓണ്ലൈന് സേവനങ്ങള്ക്കു പുറമെ പിഎസ്സി, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, കെ സ്മാര്ട്ട് തുടങ്ങി സര്ക്കാര് വകുപ്പുകളുടെ ഓണ്ലൈന് സേവനങ്ങള് സൗജന്യമായാണ് നല്കുന്നത്.
സെന്ററില് നേരിട്ടെത്താന് പ്രയാസമുള്ള പട്ടികവര്ഗ വിഭാഗക്കാര്ക്ക് പ്രമോട്ടര്മാര് മുഖേന സേവനങ്ങള് ലഭ്യമാക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ബാലുശേരി, പേരാമ്പ്ര, തൂണേരി, കുന്നുമ്മല് ബ്ലോക്കുകളിലെ പട്ടികവര്ഗ വിഭാഗക്കാര്ക്കാണ് സേവനം നല്കുന്നത്. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വഹീദ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്പേഴ്സണ്മാരായ കെ.സി. ഗാന, ലിസി ഷിജു, അനിത, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജന് മരുതേരി, വാര്ഡ് അംഗം സജിന, ട്രൈബല് ഡവലപ്മെന്റ് ഓഫിസര് എം. ശശി, ബ്ലോക്ക് ഡവലപ്മെന്റ് ഓഫിസര് സുജിന്ദ്രന്, ടിഇഒ കെ. ദീപക് തുടങ്ങിയവര് പ്രസംഗിച്ചു.
NRI
ന്യൂയോർക്ക്: സാമൂഹിക ഐക്യത്തെ ബലപ്പെടുത്തുന്നതിനാണ് ഫൊക്കാന ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു. പാഴ്വാക്കുകൾ ഒഴിവാക്കുന്നതിന്റെയും ബന്ധങ്ങൾ ബലപ്പെടുത്തുന്നതിന്റെയും വസന്തകാലം പൂർവാധിക ശോഭയോടെ ഫൊക്കാനയിൽ ആരംഭിച്ചു കഴിഞ്ഞു.
2026 മുതലുള്ള രണ്ടു വർഷങ്ങളിൽ ഈ തത്വത്തിലൂന്നിയുള്ള പ്രവർത്തനങ്ങൾക്കാണ് വേദിയൊരുക്കുക എന്ന് ഫിലിപ്പോസ് ഫിലിപ്പ് പ്രവർത്തങ്ങളുടെ ഉദ്ഘാടനദീപം തെളിച്ചു കൊണ്ട് പറഞ്ഞു. 42 ഇന കർമ്മപദ്ധതിയുമായി വർഷം മുഴുവൻ സജീവമായി പ്രവർത്തിക്കുന്ന സംഘടനയായി ഫൊക്കാനയെ മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂയോർക്കിലെ റോക്ലാൻഡ് കൗണ്ടിയിലെ ക്നാനായ സെന്ററിൽ വച്ചാണ് പ്രവർത്തനോദ്ഘാടനം നടന്നത്. അമേരിക്കയുടെയും കാനഡയുടെയും വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഫൊക്കാന നേതാക്കളും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ചടങ്ങിൽ പങ്കെടുത്തു.
ചെണ്ടമേളത്തിൽ ഗിന്നസ് റിക്കാർഡ് നേടിയ ചെണ്ടവിദ്വാൻ ജോയ്സ് വെട്ടത്തിന്റെ നേതൃത്വത്തിൽ മുപ്പതിലധികം ഗിന്നസ് കലാകാരന്മാരുടെ ചെണ്ടമേളത്തോടെയാണ് വിശിഷ്ടാതിഥികളെ വേദിയിലേക്ക് ആനയിച്ചത്.
District News
നെയ്യാറ്റിന്കര : സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടികളുടെ ഭാഗമായി കായികവകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ആരംഭിച്ച കായികമിത്രം പദ്ധതിയുടെ നെയ്യാറ്റിന്കര നിയോജകമണ്ഡലംതല ഉദ്ഘാടനം എന്. ശക്തന് എംഎല്എ നിര്വഹിച്ചു.
നെയ്യാറ്റിൻകര ഗവ. ഹയര്സെക്കന്ഡറി സ്കൂളില് നടന്ന ചടങ്ങില് നഗരസഭ ചെയര്പേഴ്സണ് ഡബ്ല്യൂ.ആര്. ഹീബ, വൈസ് ചെയര്മാന് കെ.കെ. ഷിബു, വിദ്യാഭ്യാസ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്പേഴ്സണ് അലി ഫാത്തിമ, വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥര്, സ്കൂള് അധികൃതര് എന്നിവര് പങ്കെടുത്തു
Kerala
മലപ്പുറം: തൂഫാൻ ജനജാഗ്രത സമിതി സംസ്ഥാനതല ഉദ്ഘാടനം 28 ന് രാവിലെ 11 ന് മലപ്പുറം വേങ്ങര മലബാർ കോളജ് ഗ്രൗണ്ടിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കുമെന്ന് തൃശൂർ റേഞ്ച് ഡിഐജി ടി. നാരായണ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷനായിരിക്കും.
പരിപാടിയോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലുംഅതാത് പ്രസിഡന്റുമാരും ചെയർപേഴ്സണ്മാരും പൊലിസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തൂഫാൻ പതാക ഉയർത്തും.
District News
മല്ലപ്പള്ളി: ഐസിഡിഎസിന്റെ നേതൃത്വത്തില് ചങ്ങനാശേരി അസംപ്ഷന് കോളജ് ഹോംസയന്സ് വിഭാഗവുമായി സഹകരിച്ച് നടത്തിയ പോഷക മാസാചരണം 2026 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് അധ്യക്ഷത വഹിച്ചു.
സ്റ്റാന്ഡിംഗ് കമ്മിറ്റി അധ്യക്ഷരായ മുഹമ്മദ് ഇസ്മായില്, ലൈലാ അലക്സാണ്ടര്, ലക്ഷ്മി അജിത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രഞ്ജിനി അജിത്, ലിബിന് ജോസഫ്, സി. പി. മാത്യു, റിമി ലിറ്റി, ഷിനി കെ. പിള്ള, എ. ഡി. ജോണ്, സി.പി. മാത്യു , ധന്യാമോള് ലാലി, ശിശുവികസന പദ്ധതി ഓഫീസര് രാജേശ്വരി തുടങ്ങിയവര് പ്രസംഗിച്ചു.
District News
അഗളി: പട്ടികവര്ഗ വികസന വകുപ്പിന്റേയും അട്ടപ്പാടി ഐടിഡിപി ഓഫിസിന്റെയും കീഴില് പൂര്ത്തിയാക്കിയ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനം നാളെ രാവിലെ 11ന് ഷോളയൂരിലെ വട്ടലക്കി കോ- ഓപറേറ്റീവ് ഫാമിംഗ് സൊസൈറ്റി ഹാളില് മന്ത്രി കെ.എ. തുളസി നിര്വഹിക്കും.
മന്ത്രി എന്. ഷംസുദ്ദീന് അധ്യക്ഷനാകും.
വി.കെ. ശ്രീകണ്ഠന് എം.പി മുഖ്യാതിഥിയാകും. ഷോളയൂര് സ്മാര്ട്ട് ട്രൈബല് എക്സ്റ്റന്ഷന് ഓഫീസ്, ഷോളയൂര് ഗേള്സ് പ്രീമെട്രിക് ഹോസ്റ്റല്, പുതൂര് പഞ്ചായത്തിലെ മേലെ അബ്ബണ്ണൂര് കമ്യൂണിറ്റി ഹാള്, ഷോളയൂര് നഞ്ചന് കോളനി കമ്യൂണിറ്റി ഹാള്, പുതൂര് മുള്ളി കുപ്പന്കോളനി കമ്യൂണിറ്റി ഹാള്, ഇടുക്കി ഇഎംആര്എസിന്റെ അഡീഷണല് ബ്ലോക്ക്, എഫ്ആര്എ ഓണ്ലൈന് പോര്ട്ടല് എന്നിവയുടെ ഉദ്ഘാടനവും പാലക്കാട് ട്രൈബല് ഡെവലപ്മെന്റ് ഓഫീസിന് പുതുതായി അനുവദിച്ച ഔദ്യോഗിക വാഹനത്തിന്റ് ഫ്ളാഗ് ഓഫും നടക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി. രാജു, പട്ടികവര്ഗ വികസന വകുപ്പ് ഡയറക്ടര് ഡോ. ബിനു ഫ്രാന്സിസ്, ജില്ലാ കളക്ടര് കെ. സുധീര്, ഒറ്റപ്പാലം സബ് കളക്ടര് അന്ജീത് സിംഗ്, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അല്ലന്, അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബു സിറിയക്, പുതൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. തങ്കവേലു, ഷോളയൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.എസ്. ചിത്ര, ജില്ലാ പഞ്ചായത്ത് അംഗം വി.എം. ലത്തീഫ്, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഈശ്വരി രേശന്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്, ഐടിഡിപി പ്രോജക്ട് ഓഫീസര് വി.കെ. സുരേഷ്കുമാര് തുടങ്ങിയവര് പങ്കെടുക്കും.
District News
പേരൂര്ക്കട: കമലേശ്വരം ഗവ. എച്ച്എസ്എസില് സ്കില് ഡെവലപ്മെന്റ് സെന്ററിലെ കോഴ്സുകള് വിജയിച്ചവര്ക്കുള്ള സര്ട്ടിഫിക്കറ്റുകള് വിതരണം ചെയ്തു. സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എന്. ഷംസുദ്ദീന് നിര്വഹിച്ചു. കമലേശ്വരം ഗവ. എച്ച്എസ്എസിലെ സെന്ററില് നിന്നും പാസായ 41 കുട്ടികള്ക്ക് മന്ത്രി സര്ട്ടിഫിക്കറ്റുകള് കൈമാറി.
സമഗ്ര ശിക്ഷ കേരളം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര് കെ. മോഹനകുമാര് അധ്യക്ഷത വഹിച്ചു. കമലേശ്വരം വാര്ഡ് കൗണ്സിലര് വി. ഗിരി, സ്റ്റേറ്റ് സ്കില് ഡെവലപ്മെന്റ് കോ-ഓര്ഡിനേറ്റര് എ. സജീബ്, വിഎച്ച്എസ്ഇ പരീക്ഷ സെക്രട്ടറി ലിസി ജോസഫ്, സ്കൂള് പ്രിന്സിപ്പല് എസ്ഐ സിന്ധു, ഹെഡ്മിസ്ട്രസ് ഷീബ ഈപ്പന് തുടങ്ങിയവര് പങ്കെടുത്തു.
Kerala
തിരുവനന്തപുരം: പോളിടെക്നിക് കോളജുകളെ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന സമഗ്ര ലഹരിവിരുദ്ധ പ്രവർത്തന പദ്ധതിയായ ‘സ്റ്റാൻഡ് വിത്ത് തൂഫാൻ’ ന്റെ സംസ്ഥാനതല ഉദ്ഘാടനം 23ന് തിരുവനന്തപുരത്തെ പബ്ലിക് ലൈബ്രറി ഹാളിൽ നടക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പരിപാടി ഉദ്ഘാടനം ചെയ്യും. ഗതാഗത മന്ത്രി സി.പി. ജോൺ അധ്യക്ഷത വഹിക്കും.
പോളിടെക്നിക് കോളജുകളെയും കോളജുകളുടെ 1.5 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളെയും കേന്ദ്രീകരിച്ചാണ് ‘സ്റ്റാൻഡ് വിത്ത് തൂഫാൻ’ പദ്ധതിയുടെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
സമീപ പ്രദേശങ്ങളിലെ ഗ്രാമങ്ങളിലും ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. കൂടാതെ, കോളജുകൾക്ക് സമീപമുള്ള പ്രൈമറി സ്കൂളുകളിലും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും.
Kerala
തിരുവനന്തപുരം: കേരള ആംഡ് വുമൺ പൊലിസ് ബറ്റാലിയനിലെ വിവിധ വികസന-ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം ബുധനാഴ്ച രാവിലെ 11-ന് തിരുവനന്തപുരം മേനംകുളത്തുള്ള ബറ്റാലിയൻ ആസ്ഥാനത്ത് നടക്കും. സംസ്ഥാന പൊലിസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ ഉദ്ഘാടനം നിർവഹിക്കും.
സ്വയംരക്ഷാ പരിശീലന കേന്ദ്രമായ ശക്തി ഹാൾ, സ്മാർട്ട് ക്ലാസ് റൂം, കൗൺസലിങ് സെന്ററായ അഭയ ക്ലിനിക്, ബർത്ത് ഡേ ട്രീ പദ്ധതി, മികച്ച സേവനം കാഴ്ചവയ്ക്കുന്ന സേനാംഗങ്ങളുടെ പേരുവിവരങ്ങൾ രേഖപ്പെടുത്തുന്ന വീരാംഗന വാൾ, പുതിയ കെ.എ.ഡബ്ല്യു.പി. ബറ്റാലിയൻ വെബ്സൈറ്റ് എന്നിവയുടെ ഉദ്ഘാടനവും ബറ്റാലിയന്റെ പുതിയ ടി-ഷർട്ടിന്റെ പ്രകാശനവും ചടങ്ങിൽ നടക്കും.
യംഗ് ഇന്ത്യ സ്വയംരക്ഷാ പരിശീലകരെയും ഹാറ്റ്സിന്റെ കൗൺസലിങ് സംഘത്തെയും ചടങ്ങിൽ ആദരിക്കും. കൂടാതെ സ്വയംരക്ഷാ പരിശീലന പ്രദർശനവും ബർത്ത്ഡേ ട്രീ നട്ടുപിടിപ്പിക്കലും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
ആംഡ് പൊലീസ് ബറ്റാലിയൻ എഡിജിപി ബൽറാം കുമാർ ഉപാധ്യായ, തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജിയും ബറ്റാലിയൻ ഡിഐജിയുടെ അധിക ചുമതലയുമുള്ള ഡോ. ജെ. ഹിമേന്ദ്രനാഥ്, കേരള ആംഡ് പൊലീസ് ബറ്റാലിയൻ ആസ്ഥാന കമ്മാണ്ടന്റ് കെ.ഇ. ബൈജു തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. ചടങ്ങിന് വനിതാ ബറ്റാലിയൻ കമാൻഡന്റ് അഞ്ജലി ഭാവന സ്വാഗതം ആശംസിക്കും.
District News
പത്തനംതിട്ട: കേരള വ്യാപാരി വ്യവസായി ഏകോപനസമതി പത്തനംതിട്ട യൂണിറ്റിന്റെ 2026-28 വര്ഷത്തെ പ്രവത്തനോദ്ഘാടനം ടൗണ് ഹാളില് നടന്ന യോഗത്തില് അബിന് വര്ക്കി എംഎല്എ നിര്വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് എം. അബു നവാസ് അധ്യക്ഷത വഹിച്ചു.
പത്തനംതിട്ടയുടെ വികസനത്തിനുള്ള രേഖകള് തയാറാക്കിവരുന്നുവെന്നും ആയതിന് വ്യാപാരികളുടെ സഹകരണമുണ്ടാകണമെന്നും അബിന് വര്ക്കി എംഎല്എ ഉദ്ഘാടന പ്രസംഗത്തില് പറഞ്ഞു. ജില്ലാ പ്രസിഡന്റ് എ.ജെ. ഷാജഹാന് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ ജനറല് സെക്രട്ടറി കെ. ഇ. മാത്യു, കെ. സി. വര്ഗീസ്, എന്. എം. ഷാജഹാന്, അജയകുമാര്, ശശി ഐസക്, കെസി വര്ഗീസ് , അനിതാ രാജ്, എസ്. ഫാത്തിമ, ഷജീര് പി, ഉല്ലാസ് പി.എന്നിവര് പ്രസംഗിച്ചു
District News
ഇടുക്കി: ദേവികുളം താലൂക്കിലെ മറയൂരിലെ നെല്ലിപ്പെട്ടിക്കുടി, കാന്തല്ലൂരിലെ തീര്ഥമലക്കുടിഎന്നീ ഉന്നതികളിലേക്ക് നേരിട്ട് ഭക്ഷ്യധാന്യങ്ങള് എത്തിക്കുന്ന സഞ്ചരിക്കുന്ന റേഷന്കട പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് മന്ത്രി അനൂപ് ജേക്കബ് നിര്വഹിക്കും.
സംസ്ഥാന സര്ക്കാരിന്റെ നൂറുദിന കര്മപരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ഉച്ചകഴിഞ്ഞ് രണ്ടിന് മറയൂര് ഗവ. എല്.പി സ്കൂള് ഗ്രൗണ്ടില് നടക്കുന്ന ചടങ്ങില് എഫ്. രാജ എംഎല്എ അധ്യക്ഷത വഹിക്കും. ഡീന് കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും.
ജില്ലാ പഞ്ചായത്തംഗം ആര്. ഈശ്വരന്, ദേവികുളം സബ് കളക്ടര് വി.എം. ആര്യ, പഞ്ചായത്ത് പ്രസിഡന്റുമാരായ ജോമോന് തോമസ്, എസ്. ശിവരാജ്, വൈസ് പ്രസിഡന്റുമാരായ ദീപ അരുള് ജ്യോതി, സത്യ രാജ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഉഷ ഹെൻറി, കെ.പി. രാജന്, പി.ജെ. ഭാഗ്യരാജ്, ജില്ലാ സപ്ലൈ ഓഫീസര് ബീന ഭദ്രന് തുടങ്ങിയവര് പ്രസംഗിക്കും.
District News
കടുത്തുരുത്തി: സര്ക്കാരിന്റെ നൂറുദിന കര്മപദ്ധതികളുടെ ഭാഗമായി കായികമിത്രം എന്ന കായിക പരിശീലന പദ്ധതിയുടെ ഉദ്ഘാടനം കടുത്തുരുത്തി സെന്റ് മൈക്കിള്സ് ഹയര് സെക്കന്ഡറി സ്കൂളില് മന്ത്രി മോന്സ് ജോസഫ് നിര്വഹിച്ചു. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ കുട്ടികള്ക്കായി കായികമിത്രം എന്ന പേരില് പ്രാദേശികതലത്തില് സ്പോണ്സര്ഷിപ്പ് മുഖേന കായിക ഉപകരണങ്ങള് സമാഹരിച്ച് കായികാധ്യാപകരുള്ള എല്ലാ സ്കൂളുകളിലും ആവശ്യമായ കായിക ഉപകരണങ്ങള് ലഭ്യമാക്കി രണ്ട് കായിക ഇനങ്ങളിലെങ്കിലും കുട്ടികള്ക്ക് പരിശീലനം നല്കുന്ന പദ്ധതിയാണിത്.
കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് റോയ് ജോര്ജിന്റെ അധ്യക്ഷതയില് നടന്ന യോഗത്തില് കായിക ഉപകരണങ്ങള് മന്ത്രി മോന്സ് ജോസഫ് സ്കൂള് മാനേജര് ഫാ. ഡോ. ജോണ്സണ് നീലനിരപ്പേലിനു കൈമാറി.
യോഗത്തില് വാര്ഡ് മെംബർ ജിന്സി എലിസബത്ത്, കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലാ ഓഫീസര് എ.എസ്. സിനി, കുറവിലങ്ങാട് എഇഒ ടി.എസ്. സുനിതാ റാണി, ഡയറ്റ് ഫാക്കല്റ്റി പി.കെ. മഞ്ചു, പ്രിന്സിപ്പൽ സീമ സൈമണ്, വൈസ് പ്രിന്സിപ്പൽ സിസ്റ്റര് സോഫിയ എസ്വിഎം, പിടിഎ വൈസ് പ്രസിഡന്റ് ഷിജു കുര്യാക്കോസ്, കായികാധ്യാപകന് ആല്ഫി ജോര്ജ് എന്നിവര് പ്രസംഗിച്ചു.
വൈക്കം: കായികമിത്രം പദ്ധതി വൈക്കം നിയോജക മണ്ഡലതല ഉദ്ഘാടനം വൈക്കം സെന്റ് ലിറ്റിൽ തെരേസാസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.
നഗരസഭാ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ. ബിനിമോൻ എംഎൽഎ പദ്ധതി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സർക്കാരിന്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. വൈക്കം ലയൺസ് ക്ലബ്, ജന്റിൽമാൻ ചിറ്റ്സ്, പിറവം എആർകെ സ്പോർട്ടിംഗ് തുടങ്ങിയ സ്ഥാപനങ്ങളാണ് പദ്ധതിക്കാവശ്യമായ കളി ഉപകരണങ്ങൾ വാങ്ങി നൽകിയത്. സ്കൂൾ മാനേജർ ഫാ. ഡോ. ബർക്കുമാൻസ് കൊടയ്ക്കൽ, പിടിഎ പ്രസിഡന്റ് എൻ.സി. തോമസ്, ലയൺസ് ക്ലബ് പ്രസിഡന്റ് മനോജ് കുമാർ യെസ്ടെക്, വൈക്കം എഇഒ കെ.സി. ദീപ, പ്രിൻസിപ്പൽ സിൽവി തോമസ്, ഹെഡ്മിസ്ട്രസ് സിനി അലക്സ് തുടങ്ങിയവർ പ്രസംഗിച്ചു.
വിദ്യാർഥികൾക്കൊപ്പം പന്ത് തട്ടിയും ബാഡ്മിന്റൺ കളിച്ചും ഏതാനും മിനിട്ടുകൾ ചെലവഴിച്ചശേഷമാണ് എംഎൽഎ മടങ്ങിയത്.
NRI
ന്യൂയോർക്ക്: ഫൊക്കാനയുടെ 2026 - 2028 കാലയളവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിയുടെ പ്രവർത്തന പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനവും രേഖ കൈമാറ്റവും ഞായറാഴ്ച നടക്കും.
ന്യൂയോർക്കിൽ റോക്ലാൻഡ് കൗണ്ടിയിലുള്ള ക്നാനായ കമ്യൂണിറ്റി സെന്ററിൽ വൈകുന്നേരം 4.30നാണു ചടങ്ങുകൾ ആരംഭിക്കുക. ഓഗസ്റ്റിൽ കലഹാരി ഇന്റർനാഷണൽ കൺവൻഷനോട് ചേർന്ന് നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചവർ സത്യപ്രതിജ്ഞയെടുത്തു അധികാരമേറ്റിരുന്നു.
ഞായറാഴ്ച രേഖ കൈമാറ്റവും ഔപചാരികമായ ഉദ്ഘാടനവും ആണ് നടക്കുന്നത്. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, മത നേതാക്കന്മാർ സമ്മേളനത്തിൽ പങ്കെടുക്കും. ഗിന്നസ് റിക്കാർഡ് നേടിയ ചെണ്ട മേളം, മോഹിനിയാട്ടം ഉൾപ്പടെ വിവിധ കലാപരിപാടികളും സമ്മേളനത്തിൽ അരങ്ങേറും.
പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ജനറൽ സെക്രട്ടറി സന്തോഷ് നായർ, ട്രെഷറർ ആന്റോ വർക്കി, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ലിൻഡോ ജോളി, വൈസ് പ്രസിഡന്റ് ജോസി ജെ. കാരക്കാട്ടു, അസോസിയേറ്റ് സെക്രട്ടറി സോണി തോമസ് അമ്പൂക്കൻ, അഡിഷണൽ അസോസിയേറ്റ് സെക്രട്ടറി അജു ഉമ്മൻ, അസോസിയേറ്റ് ട്രെഷറർ അപ്പുക്കുട്ടൻ പിള്ള, അഡിഷണൽ അസോസിയേറ്റ് ട്രെഷറർ ഗ്രേസ് മറിയ ജോസഫ്, വിമൻസ് ഫോറം ചെയർ ഷൈനി രാജു, നാഷണൽ കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട അജു എബ്രഹാം, അനിൽകുമാർ ദാമോദരൻപിള്ള, ആന്റണി മാത്യു, അദാർഷ് രവീന്ദ്രൻ, ബിജോ വിതയത്തിൽ, ചെറിയാൻ പെരുമാൾ, ജോർജ് നടവയൽ ദേവസ്യ, ജിൻസ് ജോസഫ്, മേരി ഫിലിപ്പ്, റോണി വർഗീസ്, ഷൈമി ജേക്കബ്, ശിവ തഷ്ണാത്, സുജ ജോസ്, സുഷ്മ പ്രവീൺ, റെജി വർഗീസ്, ബിജു ജോർജ്, ഷിബു ജോൺ, റീജിയണൽ വൈസ് പ്രസിഡന്റുമാരായ ഫോബി പോൾ ചിറ്റിശേരി, ഉഷ ജോർജ്, അഭിലാഷ് പുലിക്കത്തോടി, എബ്രഹാം പോത്തൻ, അജിത് ചാണ്ടി, സ്റ്റാൻലി എത്തൂനിക്കൽ, ലോണ ബാബു, രാജീവ് വി. കുമാരൻ, ജോൺസൺ കരിക്കൽ, റെജി വി. കുര്യൻ, ഗീത ജോർജ്, ലത മേനോൻ, യൂത്ത് പ്രതിനിധികളായ അഷിത അലക്സ്, എബി അലക്സ്, ബിനിൽ ബെന്നി, സാറ പോത്തൻ, റ്റിയ കെ. ബാബു, അനിത ബിജു ജോർജ്, ജൂലി ജോസി കാരക്കാട്ടു, യൂത്ത് കമ്മിറ്റി അംഗങ്ങളായി നോമിനേറ്റഡ് ചെയ്യപ്പെട്ട ഫെയ്ത് മരിയ എൽദോ, ജോഹാൻ ഷിജോ ജോസഫ്, ബോർഡ് ഓഫ് ട്രസ്റ്റി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട ജോയി വി. ചാക്കപ്പൻ, മനോജ് ജെ. ഇടമന, കെവിൻ ജോസഫ്, നിലവിലുള്ള അംഗങ്ങളായ സജിമോൻ ആന്റണി, ശ്രീകുമാർ ഉണ്ണിത്താൻ, സതീശൻ നായർ, മാമ്മൻ സി. ജേക്കബ്, ബിജു ജോൺ കൊട്ടാരക്കര, തോമസ് തോമസ്, ഓഡിറ്റേഴ്സായി തെരഞ്ഞെടുക്കപ്പെട്ട വർഗീസ് ജേക്കബ്, ജോൺ ജോസഫ് എന്നിവരാണ് പുതിയ പ്രവത്തന സമിതിയിലുള്ളത്.
നൂറിലധികം അംഗ സംഘടനകളുള്ള അമേരിക്കയിലും കാനഡയിലുമായി പടർന്നു കിടക്കുന്ന നിരവധി അഭിപ്രായങ്ങളും തലമുറകളും ഒരുമിക്കുന്ന ഫൊക്കാനയെ അടുത്ത രണ്ടു വർഷം നയിക്കുന്നതാണ് ചുമതലക്കാരുടെ പ്രധാന ഉത്തരവാദിത്വം.
ചടങ്ങിൽ പങ്കെടുക്കുവാനായി ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
District News
ചേർത്തല: കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിന്റെയും തണ്ണീർമുക്കം പഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗിച്ച് വെള്ളിയാകുളം ഗവ.യുപി സ്കൂളിൽ നിർമിച്ച ടോയ്ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധർമ്മിണി തമ്പാനും പഞ്ചായത്ത് പ്രസിഡന്റ് എ.കെ. പ്രസന്നനും സംയുക്തമായി നിര്വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദേഷ യു. കൈമൾ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജി. ശശികല, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ പ്രവീൺ ജി. പണിക്കർ, കെ.ആർ. യമുന, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എൻ.കെ. ഹരിഹരപ്പണിക്കർ, അല്ലി പ്രകാശൻ, പഞ്ചായത്ത് അംഗം ഇന്ദുലേഖ, എച്ച്എം ഇ.ആർ. ഉദയകുമാർ, പിടിഎ പ്രസിഡന്റ് സുദിപ് പി ദാസ്, ടി.ആർ. രഞ്ചിത്ത്, വി.കെ. മുകുന്ദൻ എന്നിവർ പങ്കെടുത്തു.
District News
പാങ്ങ് : പാങ്ങ് ഗവണ്മെന്റ് എൽപി സ്കൂളിലെ കുട്ടികൾക്കായി നാടൻപാട്ട് ശിൽപശാലയൊരുക്കി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ജില്ലാ പ്രവർത്തനോദ്ഘാടനം ശ്രദ്ധേയമായി. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീജഗോപിനാഥ് ഉദ്ഘാടനം നിർവഹിച്ചു.
കുറുവ പഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുൾസലാം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം. സുലൈഖ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. അബ്ദുൾ അസീസ്, വാർഡ് അംഗം പി. ഉമ്മുഹബീബ, എസ്എസ്കെ ജില്ലാ പ്രോഗ്രാം ഓഫിസർ മുഹമ്മദ് അലി, വിദ്യാരംഗം ജില്ലാ കോഓർഡിനേറ്റർ വി. വിനുരാജ്, ഹെഡ്മാസ്റ്റർ എം.ടി. അലി, സ്റ്റാഫ് സെക്രട്ടറി പി. അബ്ദുൾ മജീദ് എന്നിവർ പ്രസംഗിച്ചു.
വായനമാസാചരണ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം നടത്തിയ വിദ്യാലയങ്ങൾക്ക് ഉപഹാരം നൽകി. അധ്യാപകർക്കായി നടത്തിയ ജില്ലാതല ഫോട്ടോഗ്രാഫി മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങളും നൽകി.കരുവാരക്കുണ്ട് കതിർ നാടൻപാട്ട് സംഘത്തിന്റെ നേതൃത്വത്തിൽ നാടൻപാട്ട് അരങ്ങേറി. പരിപാടികൾക്ക് വിനോദ് മേലാറ്റൂർ, കെ.വി. സെയ്ത് ഹാഷിം, രജീഷ് നടുവത്ത്, മനോജ് അരീക്കോട്, ബിന്ദു പരിയാപുരത്ത് ഫൂലൻദേവി നിലന്പൂർ തുടങ്ങിയവർ നേതൃത്വം നൽകി.
District News
തൊടുപുഴ: ലയണ്സ് ഇന്റര്നാഷണല് ഡിസ്ട്രിക്ട് 318 സിയുടെ ഭാഗമായി പ്രവര്ത്തനമാരംഭിക്കുന്ന ലയണ്സ് ക്ലബ് ഇടുക്കി സ്പൈസസിന്റെ ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും ഇന്നു വൈകുന്നേരം ആറിന് തൊടുപുഴയിലെ ഉത്രം റസിഡന്സിയില് നടക്കും. തൊടുപുഴയിലെ 20 വനിതകള് ചേര്ന്ന് രൂപം നല്കിയതാണ് ഈ കൂട്ടായ്മ.
ഡിസ്ട്രിക്ട് ഗവര്ണര് വി.എസ്.ജയേഷ് ഉദ്ഘാടനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നിര്വഹിക്കും.ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ഷീല സ്റ്റീഫന് ചടങ്ങില് മുഖ്യാതിഥിയായി പങ്കെടുക്കും. ലയണ്സ് ഡിസ്ട്രിക്ട് 318 സി ഭാരവാഹികളായ കെ.പി. പീറ്റര്, പി. ജോസ് മംഗലി, റീജണ് ചെയര്പേഴ്സണ് എം.കെ. സന്തോഷ് കുമാര് ,സോണ് ചെയര്പേഴ്സണ്മാരായ ഫ്രാന്സിസ് ആന്ഡ്രൂസ്, കെ.എസ്. നിഷില് എന്നിവര് പ്രസംഗിക്കും. ചടങ്ങില് ഇടുക്കി സ്പൈസസ് പ്രസിഡന്റായി ലാലി വില്സണ്, സെക്രട്ടറിയായി സിമി സുവിരാജ്, ട്രഷററായി അനിത ഗോപന് എന്നിവര് ഭാരവാഹികളായി ചുമതലയേല്ക്കും.
NRI
ദോഹ: പോസിറ്റീവ് അഫര്മേഷനുകളിലൂടെയും മാനിഫെസ്റ്റേഷനിലൂടെയും ഓരോ ദിവസവും കൂടുതല് ഊര്ജസ്വലവും ക്രിയാത്മകവുമാക്കുക എന്ന ലക്ഷ്യത്തോടെ 'വിജയമന്ത്രങ്ങള്' ടീം ഒരുക്കുന്ന പുതിയ മോട്ടിവേഷണല് പോഡ്കാസ്റ്റായ 'മോണിംഗ് വൈബ്സ്' ഉദ്ഘാടനം ചെയ്തു.
റേഡിയോ മലയാളം സ്റ്റുഡിയോയില് നടന്ന ചടങ്ങില് അല് സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര് ഡോ. വി.വി. ഹംസ, പോഡ്കാസ്റ്റിന്റെ പോസ്റ്റര് റേഡിയോ മലയാളം സിഇഒ അന്വര് ഹുസൈന് കൈമാറി ഉദ്ഘാടനം നിര്വഹിച്ചു.
ആന്റി സ്മോക്കിംഗ് സൊസൈറ്റി ഗ്ലോബല് ചെയര്മാന് ഡോ. മുഹമ്മദ് ഉണ്ണി ഒളകര, സെപ്രോടെക് എം.ഡി ജോസ് ഫിലിപ്പ്, ന്യൂ ഗുഡ്വില് കാര്ഗോ എം.ഡി മുഹമ്മദ് നൗഷാദ് അബു, ഖത്തര് ട്രിബ്യൂണ് സീനിയര് ജേണലിസ്റ്റ് സത്യേന്ദ്ര പഥക്, ജിആര്സിസി പ്രസിഡന്റ് രോഷ്നി കൃഷ്ണന് എന്നിവര് ചടങ്ങില് സംബന്ധിച്ചു.
ഡോ. അമാനുല്ല വടക്കാങ്ങരയും റാഫി പാറക്കാട്ടിലും ചേര്ന്നാണ് 'മോണിംഗ് വൈബ്സ്' ഒരുക്കുന്നത്. ഓരോ എപ്പിസോഡിനും ഒരു മിനിറ്റ് മുതല് ഒന്നര മിനിറ്റ് വരെ ദൈര്ഘ്യമുണ്ടാകും. സെപ്റ്റംബര് 15 മുതല് ലോകമെമ്പാടുമുള്ള ശ്രോതാക്കളിലേക്ക് വാട്സ്ആപ്പ് ഗ്രൂപ്പുകള് വഴി പ്രചോദനാത്മക എപ്പിസോഡുകള് എത്തിക്കും. ചൊവ്വ, വ്യാഴം, വെള്ളി, ഞായര് ദിവസങ്ങളിലായിരിക്കും പോഡ്കാസ്റ്റ് പ്രസിദ്ധീകരിക്കുക.
ചടങ്ങില് ഡോ. അമാനുല്ല വടക്കാങ്ങര സ്വാഗതവും റാഫി പാറക്കാട്ടില് നന്ദിയും പറഞ്ഞു. 'മോണിംഗ് വൈബ്സ്' വാട്സ്ആപ്പ് ഗ്രൂപ്പില് അംഗമാകാന്:
https://chat.whatsapp.com/GuNlPusPe9fFMtYy8s6tWm?s=cl&p=i&mlu=4
District News
കോഴഞ്ചേരി: ടികെ റോഡിൽ പന്പാനദിക്കു കുറുകെയുള്ള കോഴഞ്ചേരി പുതിയ സമാന്തര പാലം ഗതാഗതത്തിനു സജ്ജമായി. പാലത്തിന്റെ അവസാനഘട്ട നിർമാണ പ്രവൃത്തികള് പൂര്ത്തിയാക്കി ഉദ്ഘാടനം നടത്താനാണ് അധികൃതരുടെ ശ്രമം. എന്നാല് ഉദ്ഘാടന തീയതി ഇതേവരെ പ്രഖ്യാപിച്ചിട്ടില്ല. പുതിയ പാലത്തിന്റെ പ്രധാന നിർമാണ ജോലികള് ഭൂരിഭാഗവും പൂര്ത്തിയായിട്ടുണ്ട്. റോഡ് ടാറിംഗ് ഉള്പ്പെടെയുള്ള അവസാനഘട്ട ജോലികളാണ് ഇപ്പോള് പ്രധാനമായും പൂര്ത്തിയാക്കാനുള്ളത്. തിരുവല്ല-കുമ്പഴ സംസ്ഥാനപാതയില് പമ്പാനദിക്കു കുറുകെ നിലവിലെ പഴയ പാലത്തിന് സമാന്തരമായാണ് പുതിയ പാലം നിര്മിച്ചിരിക്കുന്നത്. 207.2 മീറ്റര് നീളവും 12 മീറ്റര് വീതിയുമാണ് പാലത്തിനുള്ളത്. നാലു സ്പാനുകള് പമ്പാനദിയിലും മൂന്നു സ്പാനുകള് കരയിലുമായി ഏഴു സ്പാനുകളാണുള്ളത്. പദ്ധതിയുടെ ചെലവ് ഏകദേശം 20.58 കോടി രൂപയാണ്.
2018-ല് ആരംഭിച്ച പാലം നിര്മാണം 2021-ല് പൂര്ത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടത്. ഫണ്ട് സംബന്ധമായ തര്ക്കങ്ങള്, കരാറുകാരന് പണി ഉപേക്ഷിച്ചത്, ടെന്ഡര് നടപടികളിലെ തടസങ്ങള്, സ്ഥലമേറ്റെടുപ്പ് തുടങ്ങിയ കാരണങ്ങളാല് പദ്ധതി പലതവണ വൈകുകയായിരുന്നു.2026 മാര്ച്ചില് പാലത്തിന്റെ ഉദ്ഘാടനം നടത്താന് തീരുമാനിച്ചിരുന്നെങ്കിലും അന്ന് പാലത്തിന്റെ മുഴുവന് നിര്മാണം പൂര്ത്തിയായിരുന്നില്ല. തുടര്ന്ന് അപ്രോച്ച് റോഡിന്റെ ഉദ്ഘാടനം മാത്രമാണ് നടത്തിയത്. ഇതിനെച്ചൊല്ലി രാഷ്ട്രീയ വിവാദവും ഉയര്ന്നിരുന്നു.
ഇപ്പോള് അവസാനഘട്ട ജോലികള് പൂര്ത്തിയാക്കി എത്രയുംവേഗം പാലം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യാനുള്ള നീക്കമാണ് നടക്കുന്നത്. ശബരിമല തീഥാടനം ആരംഭിക്കുന്നതിനുമുന്പുതന്നെ പാലം തുറക്കും. പാലത്തിന്റെ ഉദ്ഘാടനത്തിനുമുന്പ് കോഴഞ്ചേരി ടൗണിലെ ഗതാഗതവും പരിഷ്കരിക്കും. കോഴഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള ഗതാഗത ഉപദേശകസമിതി ഉടൻ യോഗം ചേരുമെന്ന് പ്രസിഡന്റ് ജോമോൻ പുതുപ്പറന്പിൽ പറഞ്ഞു.
എംഎല്എ, ഉയര്ന്ന മോട്ടോര് വാഹനവകുപ്പ്, പൊലിസ് ഉദ്യോഗസ്ഥർ, ട്രേഡ് യൂണിയന് പ്രതിനിധിൾ, ജനപ്രതിനിധികൾ എന്നിവരുൾപ്പെട്ട യോഗമാണ് ഗതാഗത പരിഷ്കരണത്തിൽ അന്തിമ തീരുമാനങ്ങളെടുക്കുക. പുതിയ പാലം വരുന്നതോടെ കോഴഞ്ചേരിയിലെ വൺവേ സംവിധാനം അടക്കം പരിഷ്കരിക്കേണ്ടിവരും.
പാലത്തില് ഏറ്റവും മനോഹരമായ വൈദ്യുതി അലങ്കാരസംവിധാനമാണ് ഒരുക്കുന്നതെന്നും ഇതിനായി പ്രാദേശികവികസനഫണ്ടില് നിന്നും 30 ലക്ഷംരൂപ ചെലവഴിക്കുമെന്നും അബിന് വര്ക്കി എംഎല്എ പറഞ്ഞു. പുതിയ പാലത്തിന്റെ ഇരുവശത്തും നടപ്പാതയും ഉണ്ടാകും.
2018 ല് ആരംഭിച്ച പാലത്തിന്റെ നിർമാണം 2021-ല് പൂര്ത്തിയാക്കാനായിരുന്നു ആദ്യലക്ഷ്യം. ഫണ്ട് സംബന്ധമായ തര്ക്കങ്ങള്, കരാറുകാര് ഒന്നിലേറെ തവണ പണി ഉപേക്ഷിച്ചതും ടെന്ഡര് നടപടികളിലെ തടസങ്ങള്, പാലത്തിന്റെ അപ്രോച്ച് റോഡിനുവേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിനുവേണ്ടിയുള്ള വ്യവഹാരങ്ങള് എന്നിങ്ങനെ വിവിധ കാരണങ്ങളാല് പാലത്തിന്റെ നിർമാണം വൈകുകയായിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുമുന്പായി പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ഉദ്ഘാടനം നടത്തിയിരുന്നു. ഇതേച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല.
Kerala
കൊച്ചി: പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന പദ്ധതിയുടെ ഭാഗമായി വിവിധ മത്സ്യബന്ധന അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങളുടെയും മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം മെച്ചപ്പെടുത്തുന്നതിനുമുള്ള പദ്ധതികളുടെയും ഉദ്ഘാടനവും വിതരണവും ഇന്നു വൈകുന്നേരം നാലിന് നായരമ്പലം പഞ്ചായത്ത് ഹാളിൽ മന്ത്രി അഡ്വ. വി.ഇ. അബ്ദുൾ ഗഫൂർ നിർവഹിക്കും.
മത്സ്യബന്ധന ബോട്ടുകളിൽ കടലാമകളുടെ സംരക്ഷണത്തിനായി ട്രോൾ വലകളിൽ ഘടിപ്പിക്കുന്ന ടർട്ടിൽ എക്സ്ക്ലൂഡർ ഡിവൈസ് വിതരണവും ചടങ്ങിൽ നടക്കും.
ടോണി ചമ്മണി എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഹൈബി ഈഡൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
District News
പയ്യാവൂർ: സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ ക്ലബുകളുടെ പ്രവർത്തനോദ്ഘാടനവും സ്കൂൾ കലോത്സവവും സംഘടിപ്പിച്ചു.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംഗീതജ്ഞനും ഗ്രന്ഥകാരനുമായ ഷിനോജ് കെ. ആചാരി ഉദ്ഘാടനം നിർവഹിച്ച് കലാപ്രകടനവും അവതരിപ്പിച്ചു. സ്കൂൾ മാനേജർ ഫാ. ബേബി കട്ടിയാങ്കൽ അധ്യക്ഷത വഹിച്ചു.
സ്കൂൾ മുഖ്യാധ്യാപകൻ കെ.എസ്. ബിനോയ് ആമുഖ പ്രഭാഷണവും പ്രിൻസിപ്പൽ കെ. ബിനോയ് മുഖ്യ പ്രഭാഷണവും നടത്തി. മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് അയ്യങ്കാനാലിനെ ആദരിച്ചു. പിടിഎ പ്രസിഡന്റ് ജോസ് കണിയാപറമ്പിൽ, സ്കൂൾ ലീഡർ ജോയൽ ജയിംസ്, കലോത്സവ കൺവീനർ വി.ടി. സാലു എന്നിവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: മാര് ബസേലിയോസ് കോളജ് ഓഫ് എന്ജിനിയറിംഗ് ആന്ഡ് ടെക്നോളജിയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഇന്നു രാവിലെ 10ന് ഗവര്ണര് രാജേന്ദ്ര അര്ലേക്കര് ഉദ്ഘാടനം ചെയ്യും.
കോളജിലെ ഒളിമ്പിയ ഓഡിറ്റോറിയത്തില് സംഘടിപ്പിക്കുന്ന പരിപാടിയില് മലങ്കര കത്തോലിക്കാ സഭ മേജര് ആര്ച്ച് ബിഷപ് കര്ദിനാള് മാര് ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ അധ്യക്ഷത വഹിക്കും.
മന്ത്രി കെ. മുരളീധരന്, ഉന്നത വിദ്യാഭ്യാസ കൗണ്സില് വൈസ് ചെയര്പേഴ്സണ് ഡോ.എസ്. അച്യുത് ശങ്കര് തുടങ്ങിയവര് പങ്കെടുക്കും.
District News
കാഞ്ഞിരപ്പള്ളി: പിഎംഎംഎസ്വൈ പദ്ധതിയിൽ പൂർത്തീകരിച്ചിട്ടുള്ള ലൈവ് ഫിഷ് വെൻഡിംഗ് സെന്റർ, ജില്ലയിലെ പ്രഥമ മത്സ്യകർഷക സഹകരണസംഘമായ ഇടനാട് ഫിഷ് ഫാർമേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റി എന്നിവയുടെ പ്രവർത്തനോദ്ഘാടനം നാളെ ഉച്ചയ്ക്ക് 12.30ന് വിഴിക്കത്തോട് എസ്എൻഡിപി ഹാളിൽ നടക്കും.
ഫിഷറീസ്, സാമൂഹ്യ നീതി മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്യും. റോണി കെ. ബേബി എംഎൽഎ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയായിരിക്കും. ഫിഷറീസ് സ്പെഷൽ സെക്രട്ടറി ബി. അബ്ദുൾ നാസർ ഐഎഎസ്, ഫിഷറീസ് ഡയറക്ടർ വി. ചെൽസാസിനി ഐഎഎസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ പഞ്ചായത്തംഗങ്ങളായ തോമസ് കുന്നപ്പള്ളി, ആശാ ജോയി, പി. ജീരാജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീർ, പഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് പത്യാല, ജില്ലാ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ ഡോ. ജോയ്സ് എബ്രഹാം ത്രിതല പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പ്രസംഗിക്കും.
പഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന മത്സ്യകൃഷി പരിശീലന പരിപാടി നാളെ രാവിലെ 10.30ന് നടക്കും. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ഡോ.പി.എസ്. ശിവപ്രസാദ് ക്ലാസ് നയിക്കും.
District News
ചെറുവത്തൂര്: ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കല് ഓഫീസ്, ദേശീയാരോഗ്യ ദൗത്യം, ജില്ലാ അന്ധതാ നിവാരണ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില് ചെറുവത്തൂര് വിവി മെമ്മോറിയല് ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തില് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.മീനാകുമാരി നിര്വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ടി.നാരായണന് അധ്യക്ഷ വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല് ഓഫീസര് ഡോ.അജയ് രാജന് ദിനാചരണ സന്ദേശം നല്കി. ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര് ഡോ.ധന്യ ദയാനന്ദ് നേത്രദാന പ്രതിജ്ഞ ചൊല്ലിക്കൊടു്തു.
ജില്ലാ പഞ്ചായത്തംഗം ഡോ.സറീന സലാം, ബ്ലോക്ക് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ കെ.പൂമണി, പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന് ശശിധരന് പെരിങ്ങേത്ത്, പഞ്ചായത്തംഗം ശാന്ത കന്യാടില്, ജില്ലാ എഡ്യൂക്കേഷന് ആന്ഡ് മീഡിയ ഓഫീസര് അബ്ദുള് ലത്തീഫ് മഠത്തില്, ജില്ലാ ഓഫ്താല്മിക് കോ-ഓര്ഡിനേറ്റര് ഒ.എ.അജിതകുമാരി എന്നിവര് സംസാരിച്ചു. ഡോ.എസ്.അപര്ണ, ഡോ.ആര്.അജീഷ് കുമാര് എന്നിവര് ക്ലാസെടുത്തു. ചെറുവത്തൂര് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല് ഓഫീസര് ഡോ. ടി.എ.രാജ്മോഹന് സ്വാഗതവും ഹെല്ത്ത് ഇന്സ്പെക്ടര് പി.വി.മഹേഷ്കുമാര് നന്ദിയും പറഞ്ഞു.
District News
നെയ്യാറ്റിന്കര: തിരുവനന്തപുരം റൂറല് ഡിവിഷനിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്പിസി) ജില്ലാതല ഉദ്ഘാടനം മന്ത്രി രമേശ് ചെന്നിത്തല നിര്വഹിച്ചു. നെല്ലിമൂട് സെന്റ് ക്രിസോസ്റ്റംസ് ജിഎച്ച്എസില് സംഘടിപ്പിച്ച ചടങ്ങില് എന്. ശക്തന് എംഎല്എ അധ്യക്ഷനായി. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ബി.കെ. പ്രശാന്തൻ കാണി മുഖ്യപ്രഭാഷണം നടത്തി. ബിഷപ് ഡോ. തോമസ് മാർ യൗസേബിയോസ്, അതിയന്നൂര് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിഖില, പിടിഎ പ്രസിഡന്റ് ജെ. ജോണി, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ശോഭിത ജോസ്, തിരുവനന്തപുരം റൂറൽ അഡീഷണൽ പോലീസ് സൂപ്രണ്ട് ജെ.കെ. ഡിനിൽ എന്നിവര് പ്രസംഗിച്ചു.
District News
കുണ്ടറ : മലങ്കര ഓര്ത്തഡോക്സ് സുറിയാനി സഭ കൊല്ലം ഭദ്രാസനം സെന്റ് ഡയനീഷ്യസ് ഓര്ത്തഡോക്സ് ഫെലോഷിപ്പ് (എസ്ഡിഒഎഫ് ) കുണ്ടറ ഗ്രൂപ്പ് പ്രവര്ത്തന ഉദ്ഘാടനവും സംഗമവും നെടുമ്പായികളും സെന്റ് ് മേരീസ് ഓര്ത്തഡോക്സ് പള്ളിയിൽ നടന്നു. ഫാ. മാത്യു. ടി തോമസ് അധ്യക്ഷത വഹിച്ചു. ഡോ. ജോസഫ് മാര് ദിവന്നാസിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിര്വഹിച്ചു. ഫാമിലി കൗണ്സിലര് എ.കെ സന്തോഷ് ബേബി ക്ലാസ് നയിച്ചു. സഭാ മുന് മാനേജിംഗ് കമ്മിറ്റിയംഗം ഷാലു ജോണിനെ പൊന്നാടയണിയിച്ച് ആദരിച്ചു.
കരുതല് പദ്ധതിയുടെ ഉദ്ഘാടനം ഭദ്രാസന സെക്രട്ടറി ഫാ. പി.ടി ഷാജന് നിര്വഹിച്ചു കേന്ദ്ര ജനറല് സെക്രട്ടറി ഷിബു. കെ എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ഫാ. വി.ജി കോശി വൈദ്യന്, ഫാ. എം.എം വൈദ്യന് കോര് എപ്പിസ്കോപ്പാ, ഷിബു വര്ഗീസ്, തെക്കന് മേഖല സെക്രട്ടറി സജി ജോണ് മെത്രാസന സെക്രട്ടറി ഇടവക ട്രസ്റ്റി
ലൂക്കോസ്, ഇടവക സെക്രട്ടറി ഒലിവര്, ഗ്രൂപ്പ് കോ ഓര്ഡിനേറ്റര് റിനി ജോര്ജ് എന്നിവര് പ്രസംഗിച്ചു. ഇടവക വികാരി ഫാ.കെ. ലൂക്കോസ് സ്വാഗതം ആശംസിച്ചു
District News
കണിച്ചാർ: പേരാവൂർ നിയോജക മണ്ഡലം എംഎൽഎ അഡ്വ. സണ്ണി ജോസഫിന്റെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കിയ കണിച്ചാർ പഞ്ചായത്തിലെ 13-ാം വാർഡ് ഞാണക്കര കണ്ടൻ റോഡ് ഉദ്ഘാടനം ചെയ്തു. വൈദ്യുത മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടന നിർവഹിച്ചു. കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ഡോ. ത്രേസിയാമ്മ പോൾ ആധ്യക്ഷത വഹിച്ചു.
കണിച്ചാർ പഞ്ചായത്തിൽ എംഎൽഎ ഫണ്ടുപയോഗിച്ച് നിർമാണം പൂർത്തിയാക്കിയ മൂന്ന് പ്രധാന റോഡുകളുടെ ഉദ്ഘാടനമാണ് ഇതോടൊപ്പം നടന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചാക്കോ തൈക്കുന്നേൽ, പഞ്ചായത്തംഗങ്ങളായ ബിനോയ് ജോർജ്, ലാലി ജോസ്, സിന്ധു ചിറ്റേരി, ജിൽസൺ മാത്യൂ, ജിബിൻ ജെയ്സൺ, ബിന്ദു ജിമ്മി, മിനി സെബാസ്റ്റ്യൻ തുടങ്ങിയവർ സംബന്ധിച്ചു.
District News
തിരുവഞ്ചൂർ: ഗ്ലോബൽ ലൈഫ് വെൽഫെയർ ഓർഗനൈസേഷന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു. സമ്മേളനത്തിൽ ഗ്ലോബൽ ലൈഫ് വെൽഫെയർ ഓർഗനൈസേഷൻ പ്രസിഡന്റ് ഫാ. മനോജ് സക്കറിയ വാളംപറമ്പിൽ അധ്യക്ഷത വഹിച്ചു.
ഗ്ലോബൽ ലൈഫ് വെൽഫെയർ ഓർഗനൈസേഷൻ സ്ഥാപകൻ വി.ടി. മാത്യു വലിയപറമ്പിൽ, കുറിയാക്കോസ് കോർഎപ്പിസ്കോപ്പ കാലായിൽ എന്നിവരെ ആദരിച്ചു.
അയർക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ഗീതാ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി . ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോയി കൊറ്റത്തിൽ, മണർകാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസാദ് കുന്നേൽ, ജില്ലാ പഞ്ചായത്തംഗം ഗ്രേസി കരിമ്പന്നൂർ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. സി. ഐപ്പ് , നിസ കുഞ്ഞുമോൻ, ടോമി ചക്കുപാറ, കെ. കെ. മാത്യു കോലത്ത്, കെ. എം. ശശിധരൻ നായർ , സാബു കല്ലക്കടമ്പിൽ, ബിനു തോമസ് ചിരട്ടേപറമ്പിൽ എന്നിവർ പ്രസംഗിച്ചു.
NRI
ഫിലഡൽഫിയ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐപിസിഎൻഎ) ഫിലഡൽഫിയ ചാപ്റ്ററിന്റെ 2026 - 2027 പ്രവർത്തന ഉദ്ഘാടനം ഞായറാഴ്ച അഞ്ചിന് ഫിലഡൽഫിയ Ascension church (10197 Northeast Ave, Philadelphia, PA 19116) ഓഡിറ്റോറിയത്തിൽ വച്ച് നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
ഈ ചടങ്ങ് കലാസാംസ്കാരിക സാമൂഹിക മാധ്യമ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യവും അനുഗ്രഹവുംകൊണ്ട് ധന്യമാകും. ട്രൈസ്റ്റേറ്റ് മേഖലയിലെ നിരവധി വിശിഷ്ട വ്യക്തികൾ പങ്കുചേരുന്ന ഈ ചടങ്ങിൽ വിശിഷ്ടാതിഥിയായി എത്തുന്നത് ഫിലഡൽഫിയ സിറ്റി കൗൺസിൽ മെമ്പറും അമേരിക്കൻ ശാസ്ത്രജ്ഞയും രാഷ്ട്രീയപ്രവർത്തകയും വനിതാ അവകാശ പ്രവർത്തകയുമായ ഡോ. നീന അഹമ്മദ് ആണ്.
സ്പെഷ്യൽ ഗസ്റ്റായി മലയാള സാഹിത്യ ആത്മീയ പ്രവർത്തനങ്ങളിൽ സജീവമായ പ്രഫസർ കോശി തലയ്ക്കലും എത്തും. കൂടാതെ സൗത്ത് ഇന്ത്യൻ സിനി ആർട്ടിസ്റ്റ് സുവർണ വർഗീസും വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ പ്രസിഡന്റ് ഡോ. ആനി ലിബുവും അതിഥികളായി ഈ ചടങ്ങിൽ പങ്കെടുക്കുന്നു.
എല്ലാവരെയും ക്ഷണിക്കുന്നതായി ഐപിസിഎൻഎ ഭാരവാഹികളായ ലിജോ ജോർജ് (പ്രസിഡന്റ്), എബിൻ സെബാസ്റ്റ്യൻ (സെക്രട്ടറി), റോജിഷ് സാമുവൽ (ജോയിന്റ് ട്രഷറർ), സുധ കർത്ത (വൈസ് പ്രസിഡന്റ്), ജോർജ് ഓലിക്കൽ (ജോയിന്റ് സെക്രട്ടറി), സജു വർഗീസ് (ജോയിന്റ് ട്രഷറർ) എന്നിവർ അറിയിച്ചു.
District News
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയുടെ കീഴിലുള്ള ഗവ. ആയുർവേദ ആശുപത്രിയിലെ പുതിയ എക്സ്-റേ യൂണിറ്റ് ചെയര്പേഴ്സണ് ഡബ്ല്യൂ.ആര് ഹീബ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് കെ.കെ ഷിബു, ആരോഗ്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്പേഴ്സണ് മഞ്ജു രാജേഷ്, പൊതുമരാമത്ത് സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് ആര്.വി വിജയബോസ്, ക്ഷേമകാര്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് വി.എസ് സജീവ് കുമാര്, കൗണ്സിലര്മാരായ പി. മായ, ആര്.എസ് ദേവശ്രീ, ആശുപത്രി അധികൃതര് എന്നിവര് സംബന്ധിച്ചു.
NRI
ഡാളസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) ഡാളസ് ചാപ്റ്ററിന്റെ 2026ലെ പ്രവർത്തന ഉദ്ഘാടനം ഓഗസ്റ്റ് 23ന് വിൻധാം ഡിഎഫ്ഡബ്ല്യു. എയർപോർട്ട് ഹോട്ടലിലെ വേദിയിൽ പ്രൗഢഗംഭീരമായി നടക്കും.
കോട്ടയം പാർലമെന്റ് അംഗം കെ. ഫ്രാൻസിസ് ജോർജ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ഉദ്ഘാടനം നിർവഹിക്കും. പ്രശസ്ത ചലച്ചിത്ര നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയും ചടങ്ങിൽ പ്രത്യേക അതിഥിയായി പങ്കെടുക്കും. സാംസ്കാരിക, സാമൂഹിക മേഖലകളിലെ പ്രമുഖരും ജനപ്രതിനിധികളും മാധ്യമപ്രവർത്തകരും പങ്കെടുക്കുന്ന ഈ സംയുക്ത സമ്മേളനം ഡാളസിലെ പ്രവാസി മലയാളി സമൂഹത്തിന് വേറിട്ടൊരു അനുഭവമായി മാറും.
ഷിജു ഫൈനാൻഷ്യൽസ് ഉടമ ഷിജു എബ്രഹാം, ക്രൗൺ ട്രാവൽസ് & ത്രിവേണി ഇന്ത്യൻ സൂപ്പർ മാർക്കറ്റ് ആൻറ് കിച്ചൺ ഉടമ സോബിൻ മാത്യു എന്നിവരാണ് ഈ പരിപാടിയുടെ സ്പോൺസർമാർ.
വേൾഡ് മലയാളി കൗൺസിൽ 15ാമത് ഗ്ലോബൽ ദ്വൈവാർഷിക കൺവൻഷനോടനുബന്ധിച്ച് നടക്കുന്ന ഈ ചടങ്ങിൽ വരാനിരിക്കുന്ന ദേശീയ സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങളും, ഈ വർഷത്തെ പുതിയ മാധ്യമസാമൂഹിക പദ്ധതികളുടെ പ്രഖ്യാപനവും നടക്കും.
പ്രവാസി മലയാളികൾക്കായി ഈ വർഷം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളുടെ പ്രഖ്യാപനവും സമ്മേളനത്തിൽ വച്ചു നടക്കും. അമേരിക്കൻ മലയാളി സമൂഹത്തിന്റെ സാംസ്കാരിക കൂട്ടായ്മ കൂടുതൽ ശക്തമാക്കാനും ഭാവി പരിപാടികൾക്ക് കൃത്യമായ ദിശാബോധം നൽകാനും ഈ ഉദ്ഘാടന സമ്മേളനം വഴിതുറക്കുമെന്ന് ഐപിസിഎൻഎ ഭാരവാഹികൾ അറിയിച്ചു.
സജി സ്റ്റാർലൈൻ (പ്രസിഡന്റ്), ജോസ് പ്ലാക്കാട്ട് (വൈസ് പ്രസിഡന്റ്), സുധ പ്ലാക്കാട്ട് (സെക്രട്ടറി), മാർട്ടിൻ വിലങ്ങോലിൽ (ജോയിന്റ് സെക്രട്ടറി), തോമസ് കോശി (ട്രഷറർ) എന്നിവരാണ് സംഘടനയെ നയിക്കുന്നത്.
District News
തിരുവല്ല: മലങ്കര മാര്ത്തോമ്മാ സുറിയാനി സഭയുടെ വികാരി ജനറാളായിരുന്ന കോവൂര് ഐപ്പ് തോമാ കത്തനാരുടെ സ്മരണാര്ഥം നാമകരണം ചെയ്ത വിജിഎം ഹാള് നവീകരണ പ്രവര്ത്തനങ്ങള് പൂര്ത്തിയാക്കി നാളെ രാവിലെ എട്ടിനു സമര്പ്പണം നടത്തും. മാര്ത്തോമ്മാ സഭ ആസ്ഥാനത്തോടു ചേര്ന്ന് എസ്സിഎസ് കാമ്പസിലാണ് വിജിഎം ഹാള് സ്ഥിതി ചെയ്യുന്നത്.
മാര്ത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷന് ഡോ. തിയോഡോഷ്യസ് മാര്ത്തോമ്മാ മെത്രാപ്പോലീത്ത നവീകരിച്ച ഹാളിന്റെ സമര്പ്പണ ശുശ്രൂഷയ്ക്ക് നേതൃത്വം നല്കും. സഭാ ഭാരവാഹികള്, സഭാ കൗണ്സില് അംഗങ്ങള്, വൈദികര്, വിവിധ തലങ്ങളിലെ സഭാ പ്രതിനിധികള്, കോവൂര് കുടുംബാംഗങ്ങള് എന്നിവര് ചടങ്ങില് പങ്കെടുക്കും.
സഭയുടെ പാരമ്പര്യവും ദൗത്യവും സമകാലിക ആവശ്യങ്ങളോടു ചേര്ത്തുനിര്ത്തി സഭയുടെ പ്രവര്ത്തനങ്ങള് കൂടുതല് കാര്യക്ഷമമാക്കുന്നതിനുള്ള വിവിധ പദ്ധതികളുടെ ഭാഗമായാണ് ഹാളിന്റെ നവീകരണം പൂര്ത്തിയാക്കിയിരിക്കുന്നതെന്ന് സഭാ സെക്രട്ടറി റവ. എബി റ്റി. മാമ്മന് അറിയിച്ചു.
Business
കൊച്ചി: ഐസിഎല് ഓണാഘോഷപരിപാടിയായ ‘ഒന്നിച്ചോണം പൊന്നോണം 2026’ നാളെ ഇരിങ്ങാലക്കുടയില് മുഖ്യമന്ത്രി വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും.
മന്ത്രി ഒ.ജെ. ജനീഷ് മുഖ്യാതിഥിയായിരിക്കും. ഐസിഎല് ഫിന്കോര്പ് ചെയര്മാന് ആന്ഡ് മാനേജിംഗ് ഡയറക്ടര് അഡ്വ. കെ.ജി.അനില്കുമാര് അധ്യക്ഷത വഹിക്കും.
ഐസിഎല് ഫിന്കോര്പ് സിഇഒയും ഹോള് ടൈം ഡയറക്ടറും വൈസ് ചെയര്പേഴ്സണുമായ ഉമ അനില്കുമാര്, ബിഷപ് മാര് പോളി കണ്ണൂക്കാടന്, മുന്മന്ത്രി ആര്. ബിന്ദു, എംഎല്എമാര് തുടങ്ങിയവര് പങ്കെടുക്കും.
നാളെ മൂന്നിന് സാംസ്കാരിക ഘോഷയാത്ര നടക്കും. തുടര്ന്ന് ചലച്ചിത്രതാരങ്ങളും പിന്നണി ഗായകരും അണിനിരക്കുന്ന ബിഗ് സ്ക്രീന് അവാര്ഡ്സ് 2026 സന്ധ്യ അരങ്ങേറും.
നടി ആശാ ശരത്ത് അവതരിപ്പിക്കുന്ന പ്രത്യേക സ്റ്റേജ് പെര്ഫോമന്സ് ചടങ്ങിന്റെ പ്രധാന ആകര്ഷണമായിരിക്കും. പ്രവേശനം പാസ്മൂലം നിയന്ത്രിക്കും.
District News
തൃശൂർ: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ തൃശൂർ ഹൈറോഡ് ബ്രാഞ്ചിന്റെ ഉദ്ഘാടനം ചെയർമാൻ ജോസ് ജോസഫ് കാട്ടൂർ നിർവഹിച്ചു. ഹൈറോഡിലെ ദാമിയൻ ബിൽഡിംഗിലാണു ബ്രാഞ്ച്. ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പി.ആർ. ശേഷാദ്രി, എക് സിക്യുട്ടീവ് ഡയറക്ടർ ഡോൾഫി ജോസ്, ഇവിപി ആൻഡ് സിഒഒ ടി. ആന്റോ ജോർജ്, റീജണല് ഹെഡ് ഇ. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
District News
വെള്ളറട : വെള്ളറട ജംഗ്ഷനില് വികസന സമിതിയുടെ നേതൃത്വത്തില് നടക്കുന്ന ഓണാഘോഷ പരിപാടിയുടെ വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ് വെള്ളറട സബ് ഇന്സ്പെക്ടര് മനോജ് നിര്വഹിച്ചു.
വികസന സമിതി പ്രസിഡന്റ് സത്യശീലന്, സെക്രട്ടറി സുരേഷ് കുമാര്, ജോയിന്റ് സെക്രട്ടറി രതീഷ്, കെ.ജി. മംഗള്ദാസ്, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി ഷബീര്, ട്രഷറര് പി.എസ്. ഷാജി, എഎസ് ഐ ജോസ്, പത്മകുമാര്, മുട്ടച്ചല് സിവിന്, അഡ്വ. അരുണ് തുടങ്ങിയവര് ഉദ്ഘാടന ചടങ്ങില് പങ്കെടുത്തു.
District News
തൊടുപുഴ: ന്യൂമാന് കോളജ് കൊമേഴ്സ് ഡിപ്പാര്ട്ട്മെന്റിന്റെ ആഭിമുഖ്യത്തില് നടത്തിയ പ്രതിഭാ സംഗമവും ഡിജിറ്റല് ക്ലാസ് മുറികളുടെ ഉദ്ഘാടനവും കോളജ് മാനേജര് മോണ്. പയസ് മലേക്കണ്ടത്തില് നിര്വഹിച്ചു. ഇതോടനുബന്ധിച്ച് പ്രഫ. കെ.വി. ദേവസി എന്ഡോവ്മെന്റ് അവാര്ഡ് സമ്മാനിച്ചു. ബിരുദാനന്തര വിഭാഗത്തില് ജിന്സ് ജോയിയും ബിരുദ വിഭാഗത്തില് അനുശ്രീ എന്. നായരും അവാര്ഡ് നേടി. പിഎച്ച്ഡി കരസ്ഥമാക്കിയ ജോയല് ജോര്ജ്, ബീന ദീപ്തി ലൂയിസ് എന്നീ അധ്യാപകരെ ആദരിച്ചു.
ഉന്നതവിജയം കരസ്ഥമാക്കിയ 16 വിദ്യാര്ഥികളെയും യൂണിവഴ്സിറ്റി പരീക്ഷകളില് എ പ്ലസ് നേടിയവരെയും വിവിധ മേഖലകളില് മികവു തെളിയിച്ച വിദ്യാര്ഥികളെയും ചടങ്ങില് പുരസ്കാരം നല്കി ആദരിച്ചു. പ്രിന്സിപ്പല് ഡോ. ജെന്നി കെ. അലക്സ് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രിന്സിപ്പല്മാരായ പ്രഫ. ബിജു പീറ്റര്, ക്യാപ്റ്റന് പ്രജീഷ് സി. മാത്യു, ബര്സാര് ഫാ. ബെന്സണ് എന്. ആന്റണി, ഡോ. ബീന ദീപ്തി ലൂയിസ്, ഡോ. ദിവ്യാ ജയിംസ്, ഡോ. ബോണി ബോസ്, എബി തോമസ്, ഫിയോണ ബെന്നി എന്നിവര് പ്രസംഗിച്ചു.
ആധുനിക വിവരസാങ്കേതികവിദ്യ ഉപയോഗിച്ച് പഠനപ്രക്രിയ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ച ഡിജിറ്റല് ക്ലാസ് മുറികള് വിവിധ കോഴ്സുകള് കാര്യക്ഷമമാക്കുന്നത് ലക്ഷ്യംവച്ചാണ് ഒരുക്കിയിരിക്കുന്നത്.
District News
ചെറുതോണി: ലഹരിക്കെതിരേയുള്ള തൂഫാൻ പദ്ധതിയുടെ ഭാഗമായുള്ള ജില്ലാതല ഉദ്ഘാടനം അടുത്തമാസം മൂന്നിന് രമേശ് ചെന്നിത്തല നിർവഹിക്കും. ഇതിനു മുന്നോടിയായുള്ള ലഹരിമുക്ത ജില്ലാ സന്ദേശയാത്രയ്ക്ക് മുരിക്കാശേരി പാവനാത്മ കോളജിൽ തുടക്കമായി. ജില്ലാ സന്ദേശയാത്രയുടെ ഉദ്ഘാടനവും ഫ്ലാഗ്ഓഫും വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ് നിർവഹിച്ചു. പഞ്ചായത്തംഗങ്ങളായ വിജയകുമാർ മറ്റക്കര, വിൽസൺ രാജപ്പൻ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും ബോധവത്കരണ പരിപാടിയും നടന്നു. ജില്ലയുടെ വിവിധ മേഖലകളിലൂടെ പാവനാത്മ കോളജിലെ വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ വിദ്യാർഥികൾ ബോധവത്കരണ പരിപാടികൾ നടത്തും. ജില്ലാ സന്ദേശയാത്രയ്ക്ക് കോളജ് പ്രിൻസിപ്പൽ സിജോ പി. ജോർജ്, അധ്യാപകർ, അനധ്യാപകർ എന്നിവർ നേതൃത്വം നൽകി.
District News
അറക്കുളം: മൂലമറ്റം സെന്റ് ജോസഫ്സ് കോളജില് ഇംഗ്ലീഷ് ഗവേഷണ വിഭാഗത്തിന്റെ ഉദ്ഘാടനം ചിന്തകനും എഴുത്തുകാരനുമായ ഫാ. ബോബി കട്ടിക്കാട് നിര്വഹിച്ചു. കോളജ് മാനേജര് ഫാ. സ്റ്റാന്ലി ചെല്ലിയില് സിഎംഐ അധ്യക്ഷത വഹിച്ചു.
പ്രിന്സിപ്പല് ഡോ. ജോസഫ് ജോര്ജ്, ഡീന് ഓഫ് റിസര്ച്ച് ഡോ. സിസ്റ്റര് സിജോ ഫ്രാന്സിസ്, ബര്സാര് ഫാ. ഡോണി കുരുവന്താനത്ത് സിഎംഐ, ഇംഗ്ലീഷ് വിഭാഗം മേധാവി സുനിത മാത്യു , ഐക്യുഎസി കോ-ഓര്ഡിനേറ്റര് റോബിമാത്യു എന്നിവര് പ്രസംഗിച്ചു.
District News
തൃശൂർ: വാണിയന്പാറ (കൊന്പഴ) സെന്റ് ജോസഫ് ഇടവകയുടെ എഴുപതാംവാര്ഷികം ഉദ്ഘാടനം തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് നിർവഹിച്ചു. വിശുദ്ധ കുർബാനയ്ക്കും അദ്ദേഹം മുഖ്യകാർമികനായി.
ഇടവക വികാരി ഫാ. ടെൻസ് കുന്നപ്പിള്ളി, ഫാ. ക്ലിൻസ് കാട്ടിപ്പറന്പൻ എന്നിവർ സഹകാർമികരായി. കൈക്കാരൻമാരായ ജോയ് മഞ്ഞളി, ജോബി പരുത്തി മേലേതിൽ, ചാൾസ് കുന്നപ്പിള്ളി എന്നിവർ നേതൃത്വം നൽകി.
Kerala
തിരുവനന്തപുരം: സംസ്ഥാന കർഷക ദിനാഘോഷത്തിന്റെയും കർഷക അവാർഡ് വിതരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം ഇന്നു രാവിലെ 10ന് കളമശേരി ആഷിസ് കൺവൻഷൻ സെന്ററിൽ നടക്കും. മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ കൃഷി മന്ത്രി ടി. സിദ്ദിഖ് അധ്യക്ഷത വഹിക്കും.
മന്ത്രിമാരായ വി.ഇ. അബ്ദുൽ ഗഫൂർ, റോജി എം. ജോൺ, അനൂപ് ജേക്കബ് എന്നിവർ മുഖ്യാതിഥികളാകും.
കാർഷിക മേഖലയിലെ മികവിനെയും സമഗ്ര സംഭാവനകളെയും ആദരിച്ച് 38 വിഭാഗങ്ങളിലായാണ് സംസ്ഥാന കർഷക അവാർഡുകൾ വിതരണം ചെയ്യുന്നത്.
കാർഷിക മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് അഞ്ചു ലക്ഷം രൂപ സമ്മാനത്തുകയുള്ള ‘ശ്രീ ഉമ്മൻ ചാണ്ടി സ്മാരക അവാർഡ്’ ഈ വർഷം ആദ്യമായി നൽകും. നഗരകൃഷിയെ പ്രോത്സാഹിപ്പിക്കുന്ന ‘മട്ടുപ്പാവ് കൃഷി ചെയ്യുന്ന മികച്ച കർഷകൻ’, ഉദ്യാനകൃഷിയിലെ മികവിനുള്ള ‘ഉദ്യാന ശ്രേഷ്ഠ’എന്നീ പുതിയ അവാർഡ് വിഭാഗങ്ങളും ഇത്തവണ ഉൾപ്പെടുത്തിയിട്ടുണ്ട്.
District News
കോടഞ്ചേരി:കേരള സർക്കാരിന്റെ 100 ദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തി, കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ ഗോത്രവർഗ ഉന്നതിയായ കോടഞ്ചേരി പഞ്ചായത്തിലെ വട്ടച്ചിറ ഉന്നതിയിൽ അനുവദിച്ച സഞ്ചരിക്കുന്ന റേഷൻ കട പദ്ധതിയുടെ ഉദ്ഘാടനം കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യയുടെ അധ്യക്ഷതയിൽ സി.കെ കാസിം എംഎൽഎ. നിർവഹിച്ചു. ഊരു മൂപ്പൻ വി.കെ.അയ്യപ്പന് ആദ്യവിൽപന നടത്തി റേഷൻ വിതരണം ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, ജനപ്രതിനിധികളായ ബാബു പട്ടരാട്ട്, സി.കെ.ചന്ദ്രൻ, ജിജി എലിവാലുങ്കൽ, മിനി സണ്ണി, റിയാനാസ് സുബൈർ, ജോബി ഇലന്തൂർ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബിനു പാലത്തറ, കെ.എം.ബഷീർ, ജയ്സൺ മേനാക്കുഴിയിൽ, വർഗീസ് പുത്തൻപുരയിൽ, സലീം പുല്ലടി, റോസ്ലി മാത്യു, ടി.എം. പൗലോസ്, പ്രസാദ് മംഗലത്ത്, ട്രൈബൽ ഡവലപ്മെന്റ്റ് ഓഫീസർ ശശി എന്നിവർ പ്രസംഗിച്ചു.പദ്ധതി പ്രകാരം വട്ടച്ചിറ ഉന്നതിയിലെ 150 ഓളം കുടുംബങ്ങൾക്കുള്ള റേഷൻ സാധനങ്ങൾ സൗജന്യമായി ഉന്നതിയിൽ എത്തിച്ച് നൽകും.
District News
പാലക്കാട്: മേഴ്സി കോളജ് ഭാഷാവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഐക്യുഎസിയുടെ സഹകരണത്തോടെ ഭാരതീയ വിജ്ഞാന വ്യവസ്ഥ (ഇന്ത്യൻ നോളജ് സിസ്റ്റം) എന്ന വിഭാഗത്തിന്റെ ഉദ്ഘാടനം നടത്തി.
ഭാരതീയ വിജ്ഞാനവ്യവസ്ഥകൾ: പ്രാചീന ജ്ഞാനപാരന്പര്യത്തിൽ നിന്ന് ഭാവിയുടെ നവീകരണത്തിലേക്ക് - ഒരു അന്തർവിഷയ സംവാദം എന്ന വിഷയത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. മേഴ്സി കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ.എൻ.എം. ലൗലി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല റിട്ടയേഡ് പ്രഫസറും പിറവം ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഡയറക്ടറുമായ ഡോ.എം.വി. നടേശൻ ഉദ്ഘാടനം ചെയ്ത് വിഷയാവതരണം നടത്തി. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻഇപി) ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
സംസ്കൃതം വിഭാഗം അസോസിയേറ്റ് പ്രഫസർ ഡോ.കെ. വാണിശ്രീ സ്വാഗതവും ഐക്യുഎസി കോ- ഓർഡിനേറ്റർ ഡോ.എൻ. ദീപ നന്ദിയും പറഞ്ഞു. ലക്ഷ്മി എസ്. പ്രസാദ്, കീർത്തന എസ്. മേനോൻ എന്നിവർ വിദ്യാർഥി കോ-ഓർഡിനേറ്റർമാരായി.
Business
കൊച്ചി: റീഗൽ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഷോറൂം നാളെ രാവിലെ 10ന് ഇടപ്പള്ളി എൻഎച്ച് ബൈപാസിൽ പ്രവർത്തനം ആരംഭിക്കും. പ്രശസ്ത ചലച്ചിത്രതാരവും ബ്രാൻഡ് അംബാസഡറുമായ മഞ്ജു വാര്യർ ഉദ്ഘാടനം നിർവഹിക്കും.
നിലവിലുള്ള ഷോറൂമിനുപകരം ഉപഭോക്താകൾക്ക് ഇന്റർനാഷണൽ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്ന തരത്തിലാണ് പുതിയ ഫ്ലാഗ്ഷിപ്പ് ഷോറൂം സജ്ജീകരിച്ചിരിക്കുന്നത്.
ലൈറ്റ് വെയ്റ്റ് വെഡിംഗ് കളക്്ഷനുകൾ, പരന്പരാഗത കേരളീയ ആഭരണങ്ങൾ, ബോംബെ-കോൽക്കത്ത ഡിസൈനുകൾ, ചെട്ടിനാട്, നഗാസ്, ആന്റിക്, പൊൽക്കി കളക്ഷനുകൾ എന്നിവയുടെ വിപുല ശേഖരം ഇവിടെയൊരുക്കിയിട്ടുണ്ട്.
ഇന്റർനാഷണൽ സർട്ടിഫൈഡ് ഡയമണ്ട്സ്, അണ്കട്ട് ഡയമണ്ടുകൾ, പ്രെഷ്യസ് സ്റ്റോണ്, പ്രീമിയം പ്ലാറ്റിനം ആഭരണങ്ങളുടെ വലിയൊരു ശേഖരം ഒരുക്കിയിരിക്കുന്നു. അഡ്വാൻസ് ബുക്കിംഗ് സൗകര്യവും ലഭ്യമാണെന്ന് മാനേജിംഗ് ഡയറക്ടർ വിബിൻ ശിവദാസ് പറഞ്ഞു.
Business
കൊച്ചി: പ്രമുഖ റീട്ടെയില് ജ്വല്ലറി ബ്രാന്ഡായ വിന്സ്മെര ജൂവല്സിന്റെ ഏഴാമത് ഷോറൂം കൊച്ചിയില് ആരംഭിക്കുന്നു.
എംജി. റോഡിലെ ഫ്ളാഗ്ഷിപ്പ് ഷോറൂം നാളെ ഉച്ചയ്ക്ക് 12 ന് വിന്സ്മെരയുടെ ബ്രാന്ഡ് അംബാസഡറും നടനുമായ മോഹന്ലാല് ഉദ്ഘാടനം ചെയ്യും.
District News
കൊല്ലം: കൈതക്കോട് മാര് ബസേലിയോസ് പബ്ലിക് സ്കൂളില് സംഘടിപ്പിച്ച ‘കലാഗ്നി 2026' ആര്ട്സ് ഫെസ്റ്റ് ചലച്ചിത്രതാരം റോജിന് തോമസ് ഉദ്ഘാടനം ചെയ്തു. കല, സാഹിത്യം, സംഗീതം എന്നിവയിലൂടെ വിദ്യാര്ഥികളുടെ സര്ഗാത്മക കഴിവുകള് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആര്ട്സ് ഫെസ്റ്റ് സംഘടിപ്പിച്ചത്.
സ്കൂള് ഡയറക്ടര് ഫാ. ജോഷ്വാ തെക്കേടത്ത് അധ്യക്ഷത വഹിച്ച ചടങ്ങില് സ്കൂള് പ്രിന്സിപ്പല് ബീന വര്ഗീസ്, പിടിഎ പ്രസിഡന്റ് ഋക്ഷസ്നാഥ്, ആര്ട്സ് ഫെസ്റ്റ് കോ- ഓര്ഡിനേറ്റര് വിനീത കുമാരി എന്നിവര് പ്രസംഗിച്ചു.
District News
പെരിന്തൽമണ്ണ: ഇഎംഎസ് സഹകരണ ആശുപത്രിയിൽ റീച്ച്-ആർഎസി ഉദ്ഘാടനവും ശിൽപശാലയും നടത്തി. ഇഎംഎസ് മെമ്മോറിയൽ സഹകരണ ആശുപത്രി റിസർച്ച് സെന്ററിന്റെ ഗവേഷണ വിഭാഗമായ റീച്ച്-ആർഎസി ഉദ്ഘാടനം ചെയർമാൻ വി.പി. അനിൽകുമാർ നിർവഹിച്ചു.
വൈസ് ചെയർമാൻ ഡോ. വി.യു. സീതി അധ്യക്ഷനായിരുന്നു. റീച്ച്-ആർഎസി ചെയർമാൻ ഡോ. ജി.ആർ. ലക്ഷ്മിനാരായണ, മെഡിക്കൽ സൂപ്രണ്ട് ഡോ. കെ. മോഹൻദാസ്, സംസ്ഥാന മെഡിക്കൽ കൗണ്സിൽ മെംബർ ഡോ. എ.വി. ജയകൃഷ്ണൻ, ഡോ. പി.ജി. വിജയ് എന്നിവർ പ്രസംഗിച്ചു. ഗവേഷണ നേട്ടത്തിന് ഗാസ്ട്രോ എന്റോളജി വിഭാഗം മേധാവി ഡോ. നന്ദകുമാറിനെ ആദരിച്ചു.
District News
പാലക്കാട്: എഴക്കാട് യുവക്ഷേത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ‘ബോധി ലൈബ്രറി’യുടെ ഉദ്ഘാടനം 10 ന് രാവിലെ പത്തിന് നടക്കും.
ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം. ജോണ് ഉദ്ഘാടനം നിർവഹിക്കും. പാലക്കാട് രൂപതയുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ പുതിയ നാഴികക്കല്ലായി മാറുന്ന ബോധി ലൈബ്രറി വിദ്യാർഥികൾക്കും അധ്യാപകർക്കും ഗവേഷകർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ആധുനിക വിജ്ഞാനകേന്ദ്രമായിരിക്കുമെന്ന് യുവക്ഷേത്ര കോളജ് ഡയറക്ടർ ഫാ.ഡോ. മാത്യു ജോർജ് വാഴയിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.
അക്കാദമിക മികവും ഗവേഷണ സംസ്കാരവും വായനാശീലവും വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ലൈബ്രറി സജ്ജീകരിച്ചിരിക്കുന്നത്. ചടങ്ങിൽ എ. പ്രഭാകരൻ എംഎൽഎ മുഖ്യാതിഥിയായി പങ്കെടുക്കും. പാലക്കാട് രൂപതാധ്യക്ഷനും യുവക്ഷേത്രയുടെ രക്ഷാധികാരിയുമായ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ അധ്യക്ഷത വഹിക്കും. ബിഷപ് എമരിറ്റസ് മാർ ജേക്കബ് മനത്തോടത്ത് അനുഗ്രഹപ്രഭാഷണം നടത്തും.
സമ്മേളനത്തിൽ കാനഡ മിസിസാഗ ബിഷപ് മാർ ജോസ് കല്ലുവേലിൽ, മുണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രാമദാസ്, പിടിഎ വൈസ് പ്രസിഡന്റ് സുഗതകുമാരി, കോളജിന്റെ മുൻകാല ഡയറക്ടർമാർ തുടങ്ങിയവർ പങ്കെടുക്കും. ഫാ.ഡോ. മാത്യു ജോർജ് വാഴയിൽ സ്വാഗതവും പ്രിൻസിപ്പൽ ഡോ. ടോമി ആന്റണി കൃതജ്ഞതയും അർപ്പിക്കും.
വിദ്യാഭ്യാസരംഗത്ത് പ്രധാനനേട്ടങ്ങൾ കൈവരിച്ച അധ്യാപകരെ ചടങ്ങിൽ ആദരിക്കും. കൂടാതെ യൂണിവേഴ്സിറ്റിതലത്തിൽ റാങ്ക് കരസ്ഥമാക്കിയ വിദ്യാർഥികളെയും ദേശീയതലത്തിൽ കലാകായിക രംഗങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ച വിദ്യാർഥിനികളെയും ആദരിക്കും. പത്രസമ്മേളനത്തിൽ കോളജ് പ്രിൻസിപ്പൽ ഡോ. ടോമി ആന്റണി, സൂപ്രണ്ട് ജോസൻ പി. ജോസ് എന്നിവരും പങ്കെടുത്തു.
District News
തത്തമംഗലം: ഗ്രീൻഫീൽഡ് ഫാർമേഴ്സ് ക്ലബിന്റെ തത്തമംഗലം ബംഗ്ലാപറമ്പിലുള്ള ഓഫീസ് മന്ദിരം ഇന്നുച്ചക്ക് രണ്ടിന് നെഹ്റു ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ കെ.സി. പ്രീത് അധ്യക്ഷത വഹിക്കും.
ക്ലബിന്റെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള ഗ്രീൻഫീൽഡ് ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനം വി.കെ. ശ്രീകണ്ഠൻ എംപി നിർവഹിക്കും. മുൻമന്ത്രി കെ. കൃഷ്ണൻകുട്ടി, മുൻ എംഎൽഎമാരായ കെ. അച്യുതൻ, കെ.എ. ചന്ദ്രൻ, ചിറ്റൂർ- തത്തമംഗലം നഗരസഭാ ചെയർമാൻ ആർ. ബാബു, പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. ശിവദാസ്, ചിറ്റൂർ- തത്തമംഗലം നഗരസഭാ പ്രതിപക്ഷ നേതാവ് ജയിൻ ഹില്ലാരിയോസ്, പാലക്കാട് ജില്ലാ പോലീസ് സൂപ്രണ്ട് എ. അബ്ദുൽ റാഷി, സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ പി. ഉദയൻ, നബാർഡ് ഡിഡിഎം കവിതാ റാം, കൃഷി ജോയിന്റ് ഡയറക്ടർ എസ്. ആറുമുഖപ്രസാദ്, ചിറ്റൂർ കാർഷിക ഗ്രാമവികസനബാങ്ക് പ്രസിഡന്റ് കെ. ഗോപാലസ്വാമി, ചിറ്റൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ജി. ശേഖരനുണ്ണി, പെരുവമ്പ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. മോഹനൻ, ചിറ്റൂർ-തത്തമംഗലം നഗരസഭാ കൗൺസിലർമാരായ കെ.എ. ഷീബ, ആതിര യേശു തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും.
ഈവർഷംമുതൽ ജില്ലയിലെ മികച്ച കർഷകനെ ആദരിക്കാനും തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. നല്ലേപ്പിള്ളിയിലെ സമ്മിശ്ര കർഷകൻ സ്ക്കറിയപിള്ളയ്ക്കാണ് ഇത്തവണത്തെ പുരസ്കാരം.
മൊമന്റോയും 10,001 രൂപ കാഷ് അവാർഡും മന്ത്രി രമേശ് ചെന്നിത്തല സമ്മാനിക്കുമെന്നു സ്വാഗതസംഘം ചെയർമാൻ കെ.സി. പ്രീത്, ജനറൽ കൺവീനർ സനു എം. സനോജ്, ഗ്രീൻ ഫീൽഡ് ഫാർമേഴ്സ് ക്ലബ് ചീഫ് കോ- ഓഡിനേറ്റർ പി.ആർ. പ്രജയ്, ക്ലബ് സിഇഒ എൻ. ദിനേഷ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
District News
വടക്കഞ്ചേരി: വള്ളിയോട് സെന്റ് മേരീസ് പോളിടെക്നിക് കോളജിൽ പുതിയ അക്കാദമിക വർഷ ഉദ്ഘാടനവും പുതിയ വെബ്സൈറ്റിന്റെ പ്രകാശനവും- എൻഫ്ലെയിം 26 വർണാഭമായി. പി.പി. സുമോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു.കോളജ് ഡയറക്ടർ ഫാ.ഡോ. മാത്യു ഇല്ലത്തുപറമ്പിൽ അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ എം.പി. ഇന്ദുകല, വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം അരുണ രാജ്, കോളജ് ജോയിന്റ് ഡയറക്ടർ ഫാ. സജു അറയ്ക്കൽ, ജനറൽ ഡിപ്പാർട്ട്മെന്റ് മേധാവി ലിഡിയ ജോൺസ് പ്രസംഗിച്ചു. ഐഐടി പാലക്കാട് കെമിസ്ട്രി വിഭാഗം പ്രഫസർ ഡോ.വി. ഹരിദാസ് ക്ലാസ് നയിച്ചു. വിവിധ വകുപ്പുകളുടെ അവതരണവുമുണ്ടായി.
District News
നെടുമങ്ങാട്: തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള മുഖവൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ നവീകരിച്ച ക്ഷേത്രക്കു ളത്തിന്റെയും ബലിക്കടവിന്റെയും ഉദ്ഘാടനം ജി.ആർ. അനിൽ എംഎൽഎ നിർവഹിച്ചു. ചെറുകിട ജലസേചന വകുപ്പിന്റെ 20 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരണം നടത്തിയത്.
നഗരസഭ കൗൺസിലർ പി. ഹരികേശൻനായർ അധ്യക്ഷത വഹിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് അനിൽ കരിപ്പൂരാൻ സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർ അനിത, ഇറിഗേഷൻ ഉദ്യോഗസ്ഥ സിനി, ഉപദേശക സമിതി സെക്രട്ടറി സതീഷ് കുമാർ, വിനയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
District News
പാലാ: കോര്പ്പറേറ്റ് എഡ്യൂക്കേഷണല് ഏജന്സിയുടെ ആഭിമുഖ്യത്തിലുള്ള പ്രീമിയര് സ്കൂള് ട്രെയിനിംഗ് പ്രോഗ്രാമിന്റെ 21 ാമത് വാര്ഷികവും ഇരുപത്തിരണ്ടാം ബാച്ച് ഉദ്ഘാടനവും നാളെ നടക്കും. രാവിലെ 9.45 ന് പാലാ സെന്റ് തോമസ് കോളജ് ഓഡിറ്റോറിയത്തില് ചേരുന്ന യോഗത്തില് കോര്പ്പറേറ്റ് സെക്രട്ടറി ഫാ. ജോര്ജ് പുല്ലുകാലായില് അധ്യക്ഷത വഹിക്കും. മാണി സി കാപ്പന് എംഎല്എ ഉദ്ഘാടനം ചെയ്യും. മുട്ടുചിറ സെന്റ് ആഗ്നസ് എച്ച് എസ് അധ്യാപകന് ഡോ. റോബിന് മാത്യു, പ്രോഗ്രാം ചെയര്മാന് സന്തോഷ് തോമസ്, സെക്രട്ടറി ജോജി ഏബ്രഹാം, ട്രഷറര് ജോബി തോമസ്, പാലാ സെന്റ് തോമസ് ടിടിഐ പ്രിന്സിപ്പല് സിസ്റ്റര് ജാന്സി പീറ്റര്, ജോഹാന് അനീഷ് എന്നിവര് പ്രസംഗിക്കും.
21 ാം ബാച്ചിന്റെ ഫൈനല് പരീക്ഷയില് കോര്പ്പറേറ്റ് തലത്തില് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള് നേടിയ വി. രഘു നന്ദന് (സെന്റ് തോമസ് എച്ച് എസ് എസ് പാലാ), ക്രിസ്റ്റന് പോള് (സെന്റ് ത്രേസ്യാസ് യുപിഎസ് വിളക്കുമാടം), അലീന ബിജു (ഹോളിക്രോസ് എച്ച്എസ്എസ് ചേര്പ്പുങ്കല്), ആന് മരിയ ജോണ് (സെന്റ് പീറ്റേഴ്സ് എച്ച്എസ്എസ് ഇലഞ്ഞി), അപര്ണ ശ്രീകാന്ത് (സെന്റ് മേരീസ് ജിഎച്ച്എസ്എസ് പാലാ) എന്നിവര്ക്ക് ചടങ്ങില് കാഷ് അവാര്ഡുകള് സമ്മാനിക്കും. അരുവിത്തുറ, മൂലമറ്റം, കുറവിലങ്ങാട്, വടകര, പാലാ എന്നീ സെന്ററുകളില് ആദ്യ മൂന്ന് സ്ഥാനങ്ങള് കരസ്ഥമാക്കിയവര്ക്ക് മെഡലുകളും വിതരണം ചെയ്യും. ജേതാക്കളായ 56 സ്കൂളുകളിലെ ഇരുനൂറില്പരം പ്രതിഭകള്ക്ക് ബഹുമതിപത്രങ്ങളും ഉണ്ടായിരിക്കും. പുതിയ ബാച്ചിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അഞ്ഞൂറിൽപരം വിദ്യാര്ഥികളും അവരുടെ രക്ഷിതാക്കളും ഉള്പ്പെടെ പങ്കെടുക്കും.